ഭാമ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആണ് ഭാമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ വാര്‍ഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്. ബേബി ഷവര്‍ ചിത്രങ്ങളോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇതുവരെ ഭാമ പങ്കുവെച്ചിട്ടില്ല.
ഗര്‍ഭകാല വിശേഷങ്ങള്‍ ഒന്നും അക്കാലത്ത് ഭാമ പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രങ്ങളാണിവ. ഭര്‍ത്താവ് അരുണിനൊപ്പമാണ് താരം ചിത്രങ്ങളില്‍. ‘കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍. അന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നു.’ – ഭാമ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.