നടി ആത്മീയ വിവാഹിതയായി, ചിത്രങ്ങൾ കാണാം

ജോജു നായകനായി എത്തിയ ചിത്രം ജോസഫിലെ നായിക ആത്മീയ വിവാഹിതയായി, ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ്‌ ആത്മീയ. തുടര്‍ന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്‌റെ നായികയായും നടി അഭിയിച്ചു. ജോജു ജോര്‍ജ്ജ് ചിത്രം ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റെല്ല പീറ്റര്‍ എന്ന കഥാപാത്രമായി നടി എത്തി.

ത്രില്ലര്‍ ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്‌റെ ഭാര്യയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ആത്മീയയും തളിപ്പറമ്പ് സ്വദേശി തന്നെയാണ്. ആത്മീയയുടെയും സനൂപിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.‌

സുബ്രഹ്മണ്യം ശിവ സംവിധാനം ചെയ്യുന്ന ‘വെള്ളൈ ആനൈ’യായിരുന്നു ചിത്രം. കണ്ണൂര്‍ സ്വദേശിയായ ആത്മീയ രാജൻ സിനിമാഭിനയം ആദ്യമായി തുടങ്ങിയതുതന്നെ തമിഴ് സിനിമയിലൂടെയായിരുന്നു. എഴില്‍ സംവിധാനം ചെയ്ത് ‘മനം കൊത്തി പറവൈ’യായിരുന്നു അരങ്ങേറ്റ ചിത്രം. ഈ സിനിമയില്‍ ശിവകാര്‍ത്തികേയന്‍റെ നായികയായിട്ടായിരുന്നു ആത്മീയ അഭിനയിച്ചത്.

Related posts