ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാൽ തീർച്ചയായും എന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമേ ഞാൻ കൂടെ കൂട്ടു! മനസ്സ് തുറന്ന് അനുശ്രീ!

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയില്‍ എത്തിയ താരമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി അനുശ്രീ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാൽ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പോലും പലപ്പോഴും ബോറാണ്.നമ്മൾ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിർത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്‌മെന്റ് അല്ലെ. അതിനു തീരെ താൽപ്പര്യം ഇല്ലാത്ത ആളാണ് ഞാൻ.

മറ്റൊരാൾക്ക് വരിഞ്ഞു മുറുക്കാൻ ഞാൻ നിന്ന് കൊടുക്കത്തുമില്ല. പ്രണയം എന്ന് പറയുമ്പോൾ അതിൽ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കൾ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പ്പരം കട്ട സപ്പോർട്ട് ആയിരിക്കണം. ഞാൻ എങ്ങനെയായിരിക്കും തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാൽ തീർച്ചയായും എന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമേ ഞാൻ കൂടെ കൂട്ടു. സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മൾ പ്രാപ്തർ അല്ലായിരുന്നല്ലോ.

Related posts