കറുത്ത പെണ്ണേ..നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ! കറുപ്പ് സാരിയിൽ തിളങ്ങി അനുശ്രീ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.

May be an image of 1 person, standing and indoor

മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമയും മധുര രാജയിലെ വാസന്തിയുമൊക്കെ ഏറെ ശ്രദ്ധനേടിയ അനുശ്രീ കഥാപാത്രങ്ങളാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

May be a close-up of 1 person, standing and jewellery

കറുത്ത പെണ്ണേ..നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ എന്ന ക്യാപ്ഷ്യനോടെ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുന്നു, സിംപിൾ എലഗന്റ് ലുക്ക് എന്ന് പറഞ്ഞാൽ ഇതാണ് എന്നുള്ള അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. പിങ്കി വിശാൽ ആണ് അനുവിനെ സുന്ദരിയാക്കിയത്. പ്രണവ് രാജ് ആണ് അനുവിന്റെ ചിത്രങ്ങൾ പകർത്തിയത്.

Related posts