ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ! ചൊറിയൻ കമെന്റുകൾക്ക് മാസ്സ് മറുപടിയുമായി അനുമോൾ.

ഇവൻ മേഘരൂപൻ എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് അനുമോൾ. ഞാൻ, വെടിവഴിപാട് റോക് സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധി നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അനുമോൾ. താരത്തിന് വലിയൊരു ആരാധകവൃന്ദം സോഷ്യൽ മീഡിയയിലും ഉണ്ട്. നടികളുടെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും മോശം കമന്റുകള്‍ വരുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ് ഇപ്പോൾ. എന്നാല്‍ ഇത്തരക്കാര്‍ക്ക് നല്ല മറുപടി നല്‍കാനും പ്രതികരിക്കാനും താരങ്ങള്‍ ഒട്ടും മടിക്കാറില്ല. ഇപ്പോഴിതാ അത്തരത്തില്‍ വന്ന ഒരു കമന്റിന് ചുട്ട മറുപടി നല്‍കുകയാണ് നടി അനുമോള്‍.

അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍, ബിരിയാണി സിനിമയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച പോസ്റ്റിലാണ് ഒരാള്‍ വിചിത്രമായ കമന്റുമായി എത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റില്‍ എയ്ഡ്‌സ് വരും അനുമോളെ, പെണ്ണുങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ കെട്ടിയാല്‍. സയന്‍സ് ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ അതിനുള്ള മറുപടിയും ഉടന്‍ തന്നെ അനുമോള്‍ നല്‍കുകയും ചെയ്തു. ഓഹോ ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ എന്നായി അനുമോള്‍ടെ മറുപടി.

Related posts