അഞ്ജു അരവിന്ദ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം പിന്നീട് അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരമിപ്പോൾ. ഇപ്പോള്‍ തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അഞ്ജു. എല്ലാ കാലത്തും തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇന്നുമൊരു മാറ്റമില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ പിന്നീടിങ്ങോട്ട് വരെ സ്ഥിരമായി കേട്ട് വരുന്നൊരു ഗോസിപ്പുണ്ട്. ‘അന്നും ഇന്നും അഞ്ജു അരവിന്ദ് അഭിനയം നിര്‍ത്തി എന്ന തരത്തിലാണ് ഗോസിപ്പുകള്‍ വന്നിരുന്നത്. വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയോ? എന്ന് ഏതു ലൊക്കേഷനില്‍ ചെന്നാലും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്. കാരണം ഞാനിതു വരെ അഭിനയം നിര്‍ത്തിയിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും താന്‍ ചെയ്യാറില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ട് മാത്രമാണ് അഭിനയത്തില്‍ ഇടവേള വരുന്നത്. അഭിനേതാവ് എന്ന നിലയില്‍ നമ്മളെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ വന്നാലല്ലേ കാര്യമുള്ളൂ. അത്തരം കഥാപാത്രങ്ങള്‍ തേടി എത്താത് കൊണ്ടാണ് അഭിനയ ജീവിതത്തില്‍ ചെറുതല്ലാത്ത ഇടവേള വന്നത്. അല്ലാതെ അഭിനയം നിര്‍ത്തിയത് കൊണ്ടല്ല.
സിനിമ ഒരുപാട് മാറിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യത്തെ ടേക്കിലൊക്കെ ഓക്കെ ആക്കാന്‍ റിഹേഴ്സലൊക്കെ നടത്തിയിട്ടുണ്ടാകും. ഫിലിം നഷ്ടപ്പെട്ട് പോകുന്നതിനെ കുറിച്ചൊക്കെ നിര്‍മാതാക്കള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാവുമായിരുന്നു. ഇപ്പോള്‍ അങ്ങനെ റിഹേഴ്സല്‍ ഒന്നുമില്ല. നേരിട്ട് ടേക്കിലേക്ക് പോവുകയാണ് ചെയ്യുന്നത്. എല്ലാവരും എക്സ്പീരിയന്‍സ് ഉള്ളവര്‍ ആയത് കൊണ്ട് റിഹേഴ്സലിന്റെ ഒന്നും ആവശ്യം വരാറില്ല. സിനിമയുടെ സാങ്കേതിക കാര്യങ്ങളിലും ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്.