ഐശ്വര്യ ലക്ഷ്മിക്ക് കോവിഡ്

ഐശ്വര്യ ലക്ഷ്മി വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ്. ഇപ്പോൾ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. താരം സുരക്ഷിതയായി ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് എന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. പ്രകടമായ ലക്ഷണങ്ങളൊന്നും തന്നെ താരത്തിന് ഉണ്ടായിരുന്നില്ല. തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഐശ്വര്യ ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.

ഐശ്വര്യ ലക്ഷ്മി ധനുഷിനും കാര്‍ത്തിക്കുമൊപ്പം ഒരു ആക്ഷന്‍ ത്രില്ലറില്‍ ചിത്രത്തിൽ അഭിനയിച്ച്‌ കഴിഞ്ഞു. പെട്ടന്ന് തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന ചിത്രം സുബ്ബരാജ് ആണ് സംവിധാനം ചെയ്തത്. താരം തുടക്കം കുറിച്ചത് മലയാളത്തിലൂടെ ആണെങ്കിലും അന്യഭാഷകളിലും ഐശ്വര്യ വളരെ സജീവമാണ്. താരത്തിന്റേതായി 3 മലയാളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഐശ്വര്യ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും അഭിനയിക്കുന്നുണ്ട്. തനിക്ക് പൊന്നിയിന്‍ സെല്‍വനിലേക്ക് അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഈ ചിത്രത്തിൽ വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, ഐശ്വര്യ റായ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

Related posts