അർജന്റീനയുടെ വിജയം ആഘോഷമാക്കി സിനിമാതാരങ്ങളും!

ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷമാക്കുകയാണ് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയുടെ വിജയം. മലയാളികളായ അർജന്റീന ആരാധകരും വളരെ സന്തോഷത്തിലാണ്. മലയാളസിനിമാതാരങ്ങളും ഉണ്ട് ഈ വിജയം ആഘോഷമാക്കാൻ. ഇപ്പോൾ അർജന്റീനക്ക് ആശംസയുമായി എത്തിയിരിക്കുന്നത് ദുൽഖർ സൽമാൻ, നിവിൻ പോളി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ എന്നിവരാണ്.

താരങ്ങൾ അർജന്റീനക്ക് ആശംസ നൽകിയിരിക്കുന്നത് കിരീടത്തിൽ ചുംബിച്ചു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ്. ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത് കാത്തിരിപ്പിന് വിരാമം. മെസ്സിക്കും അർജന്റീനക്ക് ആശംസകൾ. എന്ത് മത്സരമായിരുന്നു അത് എന്നാണ്. മഞ്ജു വാര്യർ കപ്പുയർത്തി നിൽക്കുന്ന മെസ്സിയുടെ ചിത്രത്തിന് നീലവാനച്ചോലയിൽ എന്നാണ് ക്യാപ്‌ഷൻ നൽകിയത്.

മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയും കെട്ടിപിടിക്കുന്ന ചിത്രമാണ് അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി, ആസിഫ് അലി തുടങ്ങിയവർ മത്സരത്തിന് മുൻപ് ഇരു ടീമുകൾക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിരുന്നു.

Related posts