മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരജോഡിയാണ് യുവകൃഷ്ണയും മൃദുല വിജയിയും. വീട്ടുകാര്‍ സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാകുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മൃദുല വിജയ് പറഞ്ഞത്.
ഇപ്പോളിതാ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. വാക്കുകള്‍, എന്ത് പ്രശ്‌നങ്ങളുണ്ടായാലും രാത്രിക്ക് മുന്‍പ് അത് തീര്‍ത്ത് കെട്ടിപ്പിടിച്ച് വേണം കിടക്കാനെന്നുള്ള നിയമം വെച്ചിട്ടുണ്ട് ഞങ്ങള്‍. ഫോണിലൂടെ അങ്ങനെ പഞ്ചാരയടിക്കാന്‍ താല്‍പര്യമില്ലെന്ന് യുവ പറയുന്നു. മൃദുലയ്ക്ക് മുന്‍പ് വണ്‍സൈഡ് ക്രഷുണ്ടായിരുന്നു. ബാംഗ്ലൂരിലുണ്ടായിരുന്ന സമയത്തായിരുന്നു അത്. വീട്ടില്‍ സമ്മതിക്കുകയാണെങ്കില്‍ മാത്രമേ വിവാഹം നടക്കൂയെന്ന് പറഞ്ഞിരുന്നു. വീട്ടുകാര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. അങ്ങനെയാണ് അത് പോയത്.
പൊസ്സസീവാകാനുള്ള സന്ദര്‍ഭം ഇതുവരെ കിട്ടിയിട്ടില്ല. മനു പ്രതാപ് അമ്മാസ് ബോയിയാണ്, ശരിക്കുമുള്ള ജീവിതത്തില്‍ അമ്മ പറയുന്നതൊന്നും അധികം കേട്ടിട്ടില്ല. അമ്മ വീട്ടിലുണ്ടെങ്കില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കും. അല്ലെങ്കില്‍ വിശക്കുന്ന സമയത്ത് മാത്രമേ കഴിക്കൂ. ഇങ്ങനെ കളിച്ച് നടക്കാതെ സെക്യൂയേര്‍ഡായ ജോലി വേണ്ടേ, പിഎസ് സി പരീക്ഷയോ, ബാങ്ക് ടെസ്‌റ്റോ നോക്കിക്കൂടേയെന്നൊക്കെ അമ്മ പറയാറുണ്ട്. സീരിയലിലൂടെയാണ് കൂടുതല്‍ ഫെയിം കിട്ടിയത്. സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
നേരില്‍ കാണാനാണ് കുറച്ച് കൂടെ ഭംഗിയെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. സീരിയല്‍ മേഖലയിലായതിനാല്‍ ആരാധികമാരാണ് കൂടുതലുള്ളത്. അങ്ങനെയധികം മെസ്സേജ് അയയ്ക്കുന്നവരില്ല. വിവാഹത്തിന് മുന്‍പ് കല്യാണം കഴിക്കുമോയെന്ന് ചോദിച്ച് മെസ്സേജ് വരാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനത്തെ ശല്യങ്ങളൊന്നുമില്ല. എന്‍ഗേജ്‌മെന്റിന് മുന്‍പാണ് മൃദുലയെ ആദ്യമായി ഉമ്മ വെച്ചതെന്നും യുവ കൃഷ്ണ