ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ഞാൻ.പക്ഷേ സംഭവിച്ചത്.! മനസ്സ് തുറന്ന് വിനീത്!

മലയാള സിനിമാസ്വാദകരുടെ മനസില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന താരമാണ് വിനീത്. താരം നായകനായും നര്‍ത്തകനായും തിളങ്ങിയിട്ടുണ്ട്. ഇതിനോടകം മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് അദ്ദേഹം. ഇപ്പോൾ താരം തന്റെ നടക്കാതെ പോയ Lആദ്യ സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.

9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇക്കാര്യം സംഭവിക്കുന്നതെന്നാണ് വിനീത് പറയുന്നത്. എം.ടി വാസുദേവന്‍ നായരുടെ ഭാര്യയായ കലാമണ്ഡലം സരസ്വതിയുടെ കീഴില്‍ ഭരതനാട്യം അഭ്യസിക്കുന്ന കാലത്താണ് എം.ടി സാറും ഭരതേട്ടനും വൈശാലിയുടെ മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നത്. വൈശാലിയിലെ ഋശ്യശൃംഗനാവാന്‍ തന്നെ അവര്‍ തീരുമാനിച്ചതായും അതോടെ തന്റെ സന്തോഷത്തിന് അതിരില്ലായിരുന്നെന്നും വിനീത് പറയുന്നു.

‘ഇതുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നു. മുഖത്ത് വരുന്ന എല്ലാ രോമങ്ങളും വളര്‍ത്താന്‍ ഭരതേട്ടന്‍ പറഞ്ഞു. ആ സമയത്ത് താടിയും മീശയും കിളിര്‍ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ,’ വിനീത് പറയുന്നു. എംടി വാസുദേവന്‍ നായര്‍, ഭരതന്‍, ഇളയരാജ എന്നിവര്‍ ഒരുമിക്കുന്ന സിനിമയെക്കുറിച്ച് പത്രത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെന്നും എന്നാല്‍ നിര്‍മാതാവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ സിനിമ ഉപേക്ഷിക്കപ്പെട്ടെന്നും വിനീത് പറഞ്ഞു.പ്രതിസന്ധികള്‍ തീര്‍ത്ത് ഭരതന്‍ 1988ല്‍ വൈശാലി പൂര്‍ത്തിയാക്കുമ്പോള്‍ താന്‍ ചെന്നൈില്‍ കോളേജില്‍ പഠിക്കുകയായിരുന്നുവെന്നും തനിക്ക് പകരം ആ വേഷം ചെയ്യാന്‍ ഭാഗ്യമുണ്ടായത് സഞ്ജയ് മിത്രയ്ക്കായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related posts