തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് വിജയ്. ആരാധകർ വെറും വിജയ് അല്ല ദളപതി വിജയ് ആണ് താരം. ഇറങ്ങുന്ന എല്ലാ വിജയ് ചിത്രങ്ങളും സൂപ്പർ ഹിറ്റിൽ കുറഞ്ഞു ഒന്നും തന്നെ ആരാധകർക്ക് താരം സമ്മാനിക്കാറില്ല. മികച്ച നടൻ ഡാൻസർ എന്നതിൽ ഉപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് താരം. നിരവധി വെൽഫെയർ പ്രോഗ്രാമുകൾ തന്റെ ഫാൻസ് വഴിയും അല്ലാതെയും താരം ചെയ്യുന്നുണ്ട്. നിരവധി നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. ദൈവം ഇച്ഛിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ വരുമെന്ന് രജനീകാന്ത് എപ്പോഴും പറഞ്ഞിരുന്നു. ഞാന്‍ ദളപതിയാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്, തലൈവനാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെയാകട്ടെ, വിജയ് പറഞ്ഞു. സണ്‍ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം. ബീസ്റ്റ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറാണ് അഭിമുഖം നടത്തിയത്.
തമിഴ് ചിത്രം ബീസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികളും വിജയ് ആരാധകരും. ഒരു ദശാബ്ദത്തിന് ശേഷമാണ് വിജയ് ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാത്തത് എന്നായിരുന്നു നെല്‍സന്റെ ചോദ്യം. ഒട്ടും മടികാണിക്കാതെ താരം മറുപടി നല്‍കി. ഏതാണ്ട് 10 വര്‍ഷം മുമ്ബാണെന്ന് തോന്നുന്നു ഞാന്‍ അവസാനമായി അഭിമുഖം നല്‍കിയത്. ആ അഭിമുഖത്തില്‍ എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പോലെ എനിക്ക് തോന്നി.
ഞാന്‍ അതില്‍ നിരാശപ്പെട്ടു. എന്റെ വീട്ടുകാര്‍ പോലും എന്നോട് ചോദിച്ചു, എന്തിനാണ് ഇത്ര അഹങ്കാരത്തോടെ സംസാരിക്കുന്നതെന്ന്, ഞാന്‍ അയാളെ വിളിച്ചു, ഞാന്‍ അങ്ങനയല്ല ഉദ്ദേശിച്ചതെന്ന് ബോധ്യപ്പെടുത്തി, ഇത്തരമൊരു അനുഭവം ഉണ്ടായത് കൊണ്ടാണ് ഞാന്‍ അഭിമുഖങ്ങളില്‍ നിന്നും വിട്ടു നിന്നത്,” വിജയ് വിശദമാക്കി. ഏപ്രില്‍ 13 നാണ് ബീസ്റ്റ് ബിഗ് സ്‌ക്രീനുകളില്‍ വേള്‍ഡ് വൈഡ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം ബോക്‌സ് ഓഫീസിലെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ശെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.