അത് കാണുവാൻ എന്താണ് പറ്റാത്തത്: വൈറലായി ടോവിനോയുടെ വാക്കുകൾ

ടൊവിനോ തോമസ് മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടനാണ്. താരം അഭിനയജീവിതത്തിന് തുടക്കമിട്ടത് ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണെങ്കിലും ഇപ്പോള്‍ യുവ നായകന്മാരിൽ ഒരാളായി തിളങ്ങുകയാണ് ടൊവിനോ. താരത്തിന് പലപ്പോഴായി സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ.

അടുത്തായി റിലീസ് ചെയ്ത താരത്തിന്റെ കള എന്ന ചിത്രത്തിലെ ചുംബന രംഗത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ കാണാന്‍ പറ്റാത്ത സിനിമയാണെന്നും കുടുംബവുമായി ഈ ചിത്രം എങ്ങനെ കാണുമെന്നും ആയിരുന്നു ചിലര്‍ കമന്റ് ചെയ്തത്. അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടാണ് ചുംബന രംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കുന്നതെന്ന അധിക്ഷേപങ്ങളും ടൊവിനോയ്ക്ക് നേരിടേണ്ടതായി വന്നു. ഈ വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോള്‍ ശക്തമായ മറുപടി താരം നല്‍കിയിരിക്കുന്നത്.

ചില വിമര്‍ശന പോസ്റ്റുകള്‍ താന്‍ കണ്ടിരുന്നതായാണ് താരം പറയുന്നത്. സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു, അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തിലായിരുന്നു കമന്റുകള്‍. പക്ഷേ ഒരു എ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനിറ്റ് അടിയും ഇടിയും കാണാം, അത് കുഴപ്പമില്ല, പക്ഷേ രണ്ട് മിനിറ്റ് പ്രണയ രംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ടൊവിനോ ചോദിച്ചത്.

Related posts