തമിഴ് നടൻ സൂര്യ ഹോസ്പിറ്റൽ വിട്ടു.ആരോഗ്യം തൃപ്തികരമെന്നു കാർത്തി .

കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതികരിച്ചിരുന്ന തമിഴ് സൂപ്പർ സ്റ്റാർ സൂര്യ ആശുപത്രിയിൽ നിന്ന് ചികിത്സ നേടിയതിനു ശേഷം കോവിഡ് നെഗറ്റീവ് ആയതായി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സൂര്യ എന്ന് അനുജൻ കാർത്തി സൂര്യയുടെ ആരോഗ്യത്തെക്കുറിച്ച് ട്വിറ്ററിൽ പങ്കു വച്ചിരുന്നു.

ചെന്നൈയിലെ ആശുപത്രിയിൽ കോവിഡ് -19 ചികിത്സയിലായിരുന്ന സൂര്യ തിരിച്ചെത്തി. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ കാർത്തി ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉള്ള അപ്‌ഡേറ്റ് നൽകിയത് . കുറച്ച് ദിവസത്തേക്ക് സൂര്യ വീട്ടിൽ ഹോം ക്വാറന്റൈൻ ആയിരിക്കും എന്ന് കാർത്തിയുടെ ട്വീറ്റ് സൂചിപ്പിക്കുന്നു. കൊറോണ വൈറസ് പോസിറ്റീവ് ആയത് ഫെബ്രുവരി 7 ന് സൂര്യ തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരുമായി പങ്കുവച്ചിരുന്നു. സൂര്യ ഫെബ്രുവരി ഏഴിന് പങ്കുവച്ച ട്വീറ്റ് ഇങ്ങനെയായിരുന്നു
ഞാൻ കോവിഡ് -19 ചികിത്സയിലാണ്. ഇപ്പോൾ സുഖമായിരിക്കുന്നു. ജീവിതം ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് നമ്മുക്കെല്ലാവർക്കും മനസ്സിലാക്കാം. നമ്മുക്കും ഭയം നിറഞ്ഞു ജീവിത്തിൽ നിന്ന് പിന്മാറാൻ സാധിക്കില്ല. നിങ്ങൾ എപ്പോഴും ജാഗ്രതയോടെയും സുരക്ഷിതമായും ആയിരിക്കേണ്ടതുണ്ട്. എന്റെ അരികിൽ നിൽക്കുന്ന വിദഗ്ദ്ധ ഡോക്ടർമാരോടും മെഡിക്കൽ സ്റ്റാഫുകളോടും ധാരാളം സ്നേഹവും നന്ദിയും.

കാർത്തി ഇന്നലെ പങ്കു വെച്ച ട്വിറ്റർ ഇങ്ങനെയായിരുന്നു ; ചേട്ടൻ വീട്ടിലേക്ക് മടങ്ങി, എല്ലാം സുരക്ഷിതമാണ്! കുറച്ച് ദിവസത്തേക്ക് ഹോം കൊറന്റൈനിൽ ആയിരിക്കും. പ്രാർത്ഥനകൾക്കും ആശംസകൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല!.

Related posts