മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയിൽ വരാത്തതു കൊണ്ട് ആളുകൾ ചത്തു പോകില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം
വാക്കുകൾ, ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തിൽ ചെയ്യുമ്പോൾ അതിനേക്കാൾ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നു. പാർപ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോലെ അതിവേഗത്തിൽ ഓടാൻ.
126000 കോടിയാണ് ഇതിന്റെ ചെലവ്. അതിൽ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞുകൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിൻ. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയിൽ വരാത്തതു കൊണ്ട് ആളുകൾ ചത്തു പോകില്ല.’