വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പരമ്പരയാണ് ചക്കപ്പഴം. ഇപ്പോൾ ഇതാ ചക്കപ്പഴം പ്രേക്ഷർക്ക് സങ്കടം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് എസ് പി ശ്രീകുമാർ. ശ്രീകുമാർ ഇനി ഉത്തമൻ എന്ന കഥാപാത്രമായി എത്തില്ല എന്നാണ് പറയുന്നത്. ഇത്രയും കാലം ചക്കപ്പഴത്തിലെ ഉത്തമന് നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി എന്നും ശ്രീകുമാർ പറയുന്നു.
ശ്രീകുമാറിന്റെ വാക്കുകളിങ്ങനെ, നമസ്കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാൻ തുടരുന്നില്ല. എന്റെ കലാജീവിതത്തിൽ എന്നും നിങ്ങൾതന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ് എന്നും സോഷ്യൽ മീഡിയ വഴി പങ്കു വച്ച പോസ്റ്റിലൂടെ ശ്രീകുമാർ പറയുന്നു. ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതൽ വിശേഷങ്ങൾ വഴിയേ അറിയിക്കാം എന്നും അദ്ദേഹം സോഷ്യൽ മീഡിയ അറിയിച്ചു.
നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്, എന്തുകൊണ്ട് മാറിമായവും, ഉപ്പും മുളകും, ചക്കപ്പഴവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് ചോദിച്ചവർക്കുള്ള മറുപടിയും ലൈവിൽ പറയാം എന്നും ശ്രീകുമാർ പറയുന്നു.