മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. പതിനേഴ് മത്സരാർത്ഥികളാണ് ഇത്തവണ ബിഗ്‌ബോസ് വീട്ടിനുള്ളിൽ എത്തിയിരിക്കുന്നത്.
പ്രശസ്ത സിനിമ സീരിയൽ താരങ്ങളായ നവീന്‍ അറക്കല്‍ റോണ്‍സണ്‍ വിന്‍സെന്റ് ലക്ഷ്മി പ്രിയ സുചിത്ര ധന്യ മേരി വർഗീസ് നിരവധി സിനികളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും സുപരിചിതരായ സൂരജ് എ അഖില്‍ നടിയും മോഡലുമായ ജാനകി സുധീര്‍ ഡോക്ടർ മച്ചാൻ എന്നറിയപ്പെടുന്ന ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍ അവതാരകയായ ശാലിനി പ്രശസ്ത ബോഡി ബിൽഡർ ജാസ്മിന്‍ മൂസ കുട്ടി അന്തരിച്ച പ്രശസ്ത നടി ഫിലോമിനയുടെ കൊച്ചുമകളും ഫോട്ടോഗ്രാഫറുമായ ഡെയ്‌സി ഡേവിഡ് നടിയും മോഡലുമായ നിമിഷ പ്രശസ്ത മജീഷ്യൻ അശ്വിന്‍. ടിക് ടോക്ക് ഇൻസ്റ്റ റീൽസ് തുടങ്ങിയവയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ അപര്‍ണ മള്‍ബറി സംഗീതജ്ഞനായ ബ്ലസ്സി നടിയും നർത്തകിയുമായ ദില്‍ഷ പ്രസന്നന്‍ തുടങ്ങിയവരാണ് ഇത്തവണ ബിഗ് ബോസിൽ മാറ്റുരയ്ക്കുന്ന മത്സരാർത്ഥികൾ.
ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥിയായ സൂരജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയില്‍ കയറി ഇരിക്കാന്‍ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും തന്റെ തനതായ പുഞ്ചിരിയോടെയാണ് സൂരജ് പറയുന്നത്. വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഞാന്‍ വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. വരില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അവര്‍ക്ക് അത്തരമൊരു സംശയം വരാന്‍ കാരണം എന്റെ ശാരീരിക ക്ഷമതും ആരോഗ്യവും പരിഗണിച്ചായിരിക്കും. ഞാനും ചേച്ചിയും സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്. ഒപ്പം നല്ലൊരു ഉപദേശവും അച്ഛന്‍ തന്നു. നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മള്‍ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛന്‍ പറഞ്ഞതും പഠിപ്പിച്ചതും. നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാനാണ് ആഗ്രഹം. അതിനായി പരിശ്രമിക്കും സൂരജ് പറയുന്നു. ലാലേട്ടനുമായി വേദിയില്‍ വെച്ച് കളി ചിരിയും തമാശയും പങ്കുവെച്ചതിനോടൊപ്പം ലാലേട്ടന്റെ നീ പോ മോനെ ദിനേശാ എന്ന മാസ് ഡയലോഗും പറഞ്ഞ് കാണികളെ ഞെട്ടിച്ചു. മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയാണ് സൂരജ്. അച്ഛന്‍ മോഹനന്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. ചേച്ചിയുടെ പേര് സ്വാതി ശ്രീ. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കള്‍ ആയിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്‌നം കൊണ്ടാണ് രണ്ട് മക്കള്‍ക്കും വളര്‍ച്ച കുറഞ്ഞത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു.