ബോയ്സ് എന്ന ശങ്കർ ചിത്രത്തിലൂടെ നായകനായി കടന്നു വന്ന താരമാണ് സിദ്ധാർഥ്. കാവ്യ തലൈവൻ, കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു താരം. ഇപ്പോഴിതാ സിദ്ധാര്‍ഥിനെതിരെ ബി.ജെ.പിയുടെ വധഭീഷണി ഉണ്ടായെന്ന് ആരോപണം. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതും. എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. ഇതുവരെ 500 ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്.
ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും എന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയെത്തിയത്.
എന്റെ നമ്പർ ചോർത്തിക്കൊണ്ട് ഇന്നലെ സോഷ്യൽ മീഡിയയിൽ വന്ന നിരവധി പോസ്റ്റുകളിൽ ഒന്നാണിത് . എന്നെ ആക്രമിക്കാനും ഉപദ്രവിക്കാനുമാണ് നിർദേശം. ഇനി ഇവനെ വായ തുറക്കാൻ അനുവദിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. നമ്മൾ കൊവിഡിൽ നിന്നും അതിജീവിക്കും. പക്ഷെ ഇവരിൽ നിന്ന് ഒരു അതിജീവനം ഉണ്ടാകുമോ? എന്നാണ് താരത്തിന്റെ മറ്റൊരു ട്വീറ്റ്.