ഞാൻ സൂപ്പർ തരാം ആകാത്തതെ പോയത് അത്കൊണ്ടാണ്! മനസ്സ് തുറന്ന് ശങ്കർ.

മലയാള സിനിമയില്‍ പൊതുവേ പറയാറുള്ള ഒരു കാര്യമാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ച മറ്റൊരു നടന്റെ തളര്‍ച്ചയ്ക്ക് കാരണമായി എന്നത്. ശങ്കര്‍ എന്ന നടനായിരുന്നു കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമകളിലൊക്കെ നായകനായി തിളങ്ങിയിരുന്നത്. എന്നാൽ ശങ്കറിന് മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറായി വളരാൻ കഴിഞ്ഞില്ല. ഒരു അഭിമുഖത്തിനിടെ തനിക്കൊപ്പം സിനിമയിലെത്തിയ മോഹന്‍ലാല്‍ സൂപ്പര്‍ താരമായി മാറുകയും എന്നാൽ തനിക്ക് അത് കഴിയാഞ്ഞത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചും ശങ്കര്‍ തുറന്നു പറയുകയാണ്.

 

മോഹന്‍ലാല്‍ ചെയ്തത് പോലെ വ്യത്യസ്തമായ വേഷങ്ങള്‍ എനിക്ക് ലഭിച്ചില്ല. എന്റെ സ്ഥിരം ഇമേജില്‍ നിന്ന് മാറാന്‍ വേണ്ടി സംവിധായകരോട് ഞാൻ ആക്ഷന്‍ സിനിമകള്‍ ചോദിച്ചു വാങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്തതാണ് പ്രിയദര്‍ശന്റെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയൊക്കെ. ഞാനും മോഹന്‍ലാലും തമ്മില്‍ നിരവധി സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആക്ഷന്‍ സിനിമ ചെയ്യുമ്പോള്‍ തന്നെ ഹ്യൂമറൊക്കെ അതി മനോഹരമായി ചെയ്യുമായിരുന്നു. മോഹന്‍ലാലിന്‍റെ സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഞാന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ കണ്ട അതേ ലാലാണ് ഇത്രയും വര്‍ഷം സൂപ്പര്‍ താരമായി എന്റെ മുന്നില്‍ നില്‍ക്കുമ്പോഴും കാണുന്നത്. സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. അന്നും ഇന്നും ഒരേ പോലെ പെരുമാറുന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്റേത് എന്നും ശങ്കര്‍ പറഞ്ഞു.

Related posts