ശരത്കുമാർ രാധിക ജോഡികൾക്ക് ജയിൽ വാസമോ?

തമിഴ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയരായ താരങ്ങളാണ് ശരത്കുമാറും ഭാര്യ രാധികയും. ഇപ്പോൾ ശരത് കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെക്ക് കേസില്‍ ചെന്നൈ സ്‌പെഷ്യല്‍ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത് റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ്.

ഇരുവരും പങ്കാളികളായ ഒരു ഫിലിം ഫിനാൻസിംഗ് കമ്പനിയായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തി. അതേസമയം വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് താരങ്ങൾ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related posts