ശരത് ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നടന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം ഒരുപോലെ തിളങ്ങിയ താരമാണ് ശരത്. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശരത് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് തന്റെ പുതിയ പരമ്പരയുടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ്. ശരത് തന്റെ മടങ്ങിവരവ് നടത്തുന്നത് നവംബര്‍ ഒന്ന് മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ദയ എന്ന പരമ്പരയിലൂടെയാണ്. മിനി സ്‌ക്രീനില്‍ നിന്നും ഭ്രമണം എന്ന പരമ്പരയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം വിട്ടു നില്‍ക്കുകയായിരുന്നു ശരത്.
ദയ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റേയും രാഷ്ട്രീയത്തിന്റേയും കൂടിച്ചേരലാണ് സീരിയല്‍ പറയുന്നത്. പല്ലവി ഗൗഡയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ശ്രീലക്ഷ്മി , വി.കെ ബൈജു , രശ്മി ബോബന്‍, ജോണ്‍ ജേക്കബ് , അജിത്ത് വിജയന്‍, ശരത് ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കന്നഡ തെലുങ്ക് സിനിമാ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പല്ലവി ഗൗഡ. അല്ലിയാമ്പല്‍ എന്ന പരമ്പരയിലെ അല്ലി എന്ന കഥാപാത്രത്തെ പല്ലവി നേരത്തെ അവതരിപ്പിച്ചിരുന്നു. പുതുമുഖ താരമായ സന്ദീപ് മോഹനാണ് പരമ്പരയിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് ആറ് മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. നേരത്തെ സീരിയലിന്റേതായി പുറത്തിറങ്ങിയ പ്രമോകള്‍ക്കെല്ലാം നല്ല സ്വീകര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. നിരവധി ഹിറ്റ് പരമ്പരകള്‍ സംവിധാനം ചെയ്തിട്ടുള്ള ഗിരീഷ് കോന്നിയാണ് ദയയും സംവിധാനം ചെയ്തിരിക്കുന്നത്. സബ് കലക്ടറുടെ വേഷമാണ് ശരത് ദയയില്‍ അവതരിപ്പിക്കുന്നത്. വീണ്ടും പുതിയൊരു സീരിയിലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. 1993 മുതല്‍ അഭിനയലോകത്ത് സജീവമാണ് ശരത്. ഏഷ്യാനെറ്റിന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ വിശേഷം ശരത് ആരാധകരെ അറിയിച്ചത്. ഇതുവരെ കണ്ടിട്ടുള്ള മറ്റ് പരമ്പരകളെ അപേക്ഷിച്ച് പുത്തന്‍ പരീക്ഷണമായിരിക്കും ദയ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ‘ജീവിതം ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ രണ്‍ദീപിന് നല്‍കിയിട്ടുണ്ട്. എങ്കിലും എപ്പോഴും നന്മയുടെ പക്ഷത്തായിരിക്കും രണ്‍ദീപ്’ എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആമുഖമായി ശരത് പറയുന്നത്.