തെന്നിന്ത്യൻ താരം പ്രകാശ് രാജ് വീണ്ടും വിവാഹിതനായി!

പ്രകാശ് രാജ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടനാണ്. വിവിധ ഭാഷകളിലായി നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം അദ്ദേഹം അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മലയള സിനിമയിലും താരം ഒരുപിടി മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വിവാഹിതനായിരിക്കുകയാണ് പ്രകാശ് രാജ്. എന്നാല്‍ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഭാര്യയെ തന്നെ മകന്റെ മുന്നില്‍ വെച്ച് വിവാഹം ചെയ്യുകയായിരുന്നു താരം.

ഈ വിവരം സോഷ്യല്‍ മീഡിയകളിലൂടെ പ്രകാശ് രാജ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇത് മകന്റെ ആഗ്രഹമായിരുന്നു. ഇന്നലെ ആറാം വിവാഹ വാര്‍ഷികം ആയിരുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ചത്. ‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്നാണ് പ്രകാശ് രാജ് കുറിച്ചത് ‘എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ നിര്‍ബന്ധമായിരുന്നു . മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

എന്തായാലും ചടങ്ങ് എന്ന നിലയില്‍ ധാരാളം ആളുകള്‍ ആണ് ഇപ്പോള്‍ പ്രകാശ് രാജിന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തുന്നുണ്ട്.

Related posts