പരിശുദ്ധ റമദാൻ നോമ്പുകാലമാണ് ഇപ്പോൾ. കൊറോണ എന്ന മഹാമാരി നമ്മളെ വേട്ടയാടുമ്പോഴും നോമ്പെടുത്ത് ഈ കഷ്ടകാലം മാറുവാൻ ദൈവത്തോട് പ്രാർത്ഥിക്കുവാണ് ജനത. ഇപ്പോഴിതാ റമദാനില്‍ മകന്‍ ആദ്യമായി നോമ്പ് നോറ്റതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് സിനിമ താരം നിര്‍മ്മല്‍ പാലാഴി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മകന്റെ നോമ്പ് വിശേഷം പങ്കുവെച്ചത്. മൂത്ത മകന്‍ നിരഞ്ജിന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് താരം പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ നോമ്പെടുക്കുന്നത് കണ്ടപ്പോഴാണ് അവനും ആഗ്രഹം തോന്നിയത്. പുലര്‍ച്ചെ എണീറ്റ് അത്താഴമൊക്കെ കഴിച്ച് അവന്‍ നോമ്പെടുക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.
നിർമൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാൻ നോക്ക് എന്ന് പറഞ്ഞിരുന്നു.
പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ. നിരവധിപേർ ആശംസകൾ അറിയിച്ചു എത്തി ഒപ്പം ചിലർ ചിത്രത്തിന് കീഴില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തിയിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി അദ്ദേഹം നല്‍കുകയും ചെയ്തിരിക്കുന്നു.