ആക്‌സിഡന്റ് സംഭവിച്ച് ഓർമകൾ നഷ്ടമായിട്ടും അവന്റെ ഓർമയിലുള്ള ഒരാൾ വിജയ് മാത്രം! മനസ്സ് തുറന്ന് നാസർ

നടൻ നാസർ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അദ്ദേഹം നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ്. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്നെ അദ്ദേഹം സജീവമായുണ്ട്. അദ്ദേഹം നടനും സംവിധായകനും നിർമാതാവും പിന്നണിഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. ഇപ്പോൾ തന്റെ മകനും വിജയ്യും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് നാസര്‍.

ഒരു അഭിമുഖത്തിലാണ് നാസര്‍ മനസ്സുതുറന്നത്. ഒരു ആക്‌സിഡന്റില്‍ ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് നടന്‍ വിജയ്‌യെ മാത്രമാണ് ഓര്‍മ്മയുള്ളതെന്നാണ് നാസര്‍ പറഞ്ഞത്. എന്റെ മൂത്തമകന്‍ നടന്‍ വിജയിയുടെ വലിയ ഫാനാണ്. ഇടയ്ക്ക് അവന് ഒരു വലിയ ആക്‌സിഡന്റ് സംഭവിച്ചു. അവന് ജീവന്‍ തിരിച്ചു കിട്ടിയതേ വലിയ കാര്യമാണ്. അവന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്‌യെ മാത്രമാണ്. ആദ്യം ഞങ്ങള്‍ വിചാരിച്ചത് അവന്റെ സുഹൃത്ത് വിജയ് ആയിരിക്കും എന്നാണ്. വിജയ് എന്ന് പറഞ്ഞ് അവന്‍ ബഹളം വെക്കാന്‍ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം അടങ്ങിയത് എന്ന് അദ്ദേഹം പറയുന്നു.


നിങ്ങള്‍ക്ക് എപ്പോള്‍ എന്റെ വീട്ടില്‍ വന്നാലും കാണാം, വിജയ്‌യുടെ പാട്ടായിരിക്കും അവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വിജയ് സാര്‍ കേള്‍ക്കാനിടയായി. ഇത് അദ്ദേഹം വളരെ വ്യക്തിപരമായി എടുത്ത് പിറന്നാളിനും മറ്റുമൊക്കെ വന്ന് അവനോട് സംസാരിക്കും എന്നും നാസര്‍ പറഞ്ഞു. തെന്നിന്ത്യന്‍ സിനിമയ്ക്ക് പുറമെ ഹിന്ദിയിലും നാസര്‍ അഭിനയിട്ടുണ്ട്. ചാചി, ഫിര്‍ മിലേംഗേ, നിശബ്ദ്, റൗഡി റാഥോര്‍, സീരിയസ് മെന്‍ തുടങ്ങിയ നിരവധി ഹിന്ദി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Related posts