ഒരു ബിസ്ക്കറ്റ് കൂടുതൽ എടുത്തപ്പോൾ എന്നോട് അദ്ദേഹം ചെയ്തത്! നന്ദു പറയുന്നു!

നന്ദു, മലയാള സിനിമ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടനാണ്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് താരം പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിക്കൂടി. 1986ൽ പുറത്തെത്തിയ സർവ്വകലാശാലയാണ് നന്ദുവിന്റെ ആദ്യ ചിത്രം. വേണു നാഗവള്ളിയുടെ നിർദേശപ്രകാരം ‘ഏയ് ഓട്ടോ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. അതായിരുന്നു സിനിമയിലേക്കുള്ള തന്റെ ഔദ്യോഗിക ചുവടുവെപ്പെന്ന് നന്ദു പറഞ്ഞിട്ടുണ്ട്. സീരിയസായ ഒരു കഥാപാത്രം ലഭിച്ചത് അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നാല് പെണ്ണുങ്ങളിലാണെന്നും താരം മുൻപ്‌ പറഞ്ഞിട്ടുണ്ട്. കൊച്ചു വേഷങ്ങളിൽ കരിയർ തുടങ്ങിയ നന്ദു പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർതാരങ്ങളുടെ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ആദ്യ സിനി‌‌മയായ സർവ്വകലാശാലയിൽ നിന്ന് ‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് താരമിപ്പോൾ. ഭക്ഷണത്തിന്റെ പേരിലാണ് അന്ന് പ്രശ്നം നടന്നതെന്ന് നന്ദു ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ നന്ദു പറഞ്ഞു. പേരു വെളിപ്പെടുത്താതെയാണ് താരത്തിന്റെ പരാമർശം, വാക്കുകൾ, സിനിമ സെറ്റിൽ വൈകുന്നേരം ചായ ലഭിക്കും. ചായയ്ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും കിട്ടും. ഉച്ചയ്ക്ക് 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ ലഭിക്കും. ഇതിനോടൊപ്പം ബിസ്കറ്റ് ലഭിക്കും. ആ സെറ്റിൽ ബിസ്കറ്റ് ആയിരുന്നു ലഭിച്ചത്. ആദ്യം എല്ലാവർക്കും ഒരു കപ്പിൽ ചായ തരും. പിന്നീട് അദ്ദേഹം തന്നെ ബിസ്കറ്റും എടുത്ത് തരും. അന്ന് അവിടെ ഞങ്ങളൊരു പത്ത് നാൽപത് പേരുണ്ട്. അദ്ദേഹം എല്ലാവർക്കും രണ്ട് ബിസ്കറ്റ് കൊടുത്ത്. വിശപ്പ് കാരണം ഞാൻ അതിൽ നിന്ന് ഒരെണ്ണം അധികം എടുത്തു. ഉടനെ തന്നെ ഇയാൾ എന്റെ കയ്യിൽ ഒരു അടി തന്നു. ബിസ്കറ്റ് ആ പാത്രത്തിൽ തന്നെവീണു. ഇത് തനിക്ക് ഭയങ്കര വിഷമം ആയി. കണ്ണ് നിറഞ്ഞു.

അത്രയ്ക്ക് വിശപ്പ് തോന്നിയത് കൊണ്ടാണ് അന്ന് ആ ബിസ്കറ്റ് എടുത്തത്. തനിക്ക് തന്ന ബിസ്കറ്റ് കൂടി തിരിച്ച് കൊടുത്തിട്ട് ഞാൻ മാറി മറ്റെരു സ്ഥലത്ത് പോയി ഇരുന്നു. യൂണിറ്റിന്റെ ചീഫായ ചന്ദ്രൻ എന്ന ആൾ എന്നോട് വന്ന് കാര്യം തിരിക്കി. ആദ്യമൊന്നും താൻ ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് നിർബന്ധിച്ച് ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. ഉടനെ തന്നെ തന്നേയും കൊണ്ട് സെറ്റിൽ ചായ ഉണ്ടാക്കുന്ന സ്ഥലത്ത് പോയി. അവിടെ കുറെ പാത്രത്തിൽ ബിസ്കറ്റ് ഇട്ട് വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു കവർ എനിക്ക് എടുത്തു തന്നു. എന്നീട്ട് എന്നോട് കഴിക്കാൻ പറഞ്ഞു. ഇതെല്ലാം മറ്റെയാൾ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ബിസ്കറ്റ് എടുത്തപ്പോൾ ആൾ ഓടി കൊണ്ട് വന്നു. ഉടൻ തന്നെ ചാന്ദ്രേട്ടൻ നല്ല വഴക്ക് പറഞ്ഞു. ഇനി തന്നോട് ഇങ്ങനെയൊന്നും പെരുമാറരുതെന്ന് രൂക്ഷമായ ഭാഷയിൽ തന്നെ ആളോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയത്

Related posts