അത് എന്നെ ശ്വാസം മുട്ടിക്കുന്നു, നെഞ്ചിൽ നിന്നും അത് ഒഴിവാക്കണം: പൊന്നിയിൻ സെൽവത്തെക്കുറിച്ച് മീന!

മണിരത്നത്തിന്റെ സംവിധാനമികവ് വീണ്ടും തെളിയിച്ചുകൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. സിനിമ പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം സെപ്റ്റംബർ 30 നാണ് തീയേറ്ററുകളിൽ പ്രദർശനമാരംഭിച്ചത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാൽ, റഹ്മാൻ, അദിതി റാവു ഹൈദരലി, പ്രഭു തുടങ്ങി ഒരുപാട് വലിയ താരങ്ങൾ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Ponniyin Selvan Tamil Movie (2022) | Cast & Crew | Release Date | Songs |  OTT Release - Sudesamithran

ഇപ്പോൾ ശ്രദ്ധേയമാകുന്നത് തെന്നിന്ത്യൻ താരം മീന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തെക്കുറിച്ച് പങ്കിട്ട കുറിപ്പാണ്. ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചിൽ നിന്നും അത് ഒഴിവാക്കണം. ഞാൻ അസൂയാലുവാണ്!! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ കാരണം അവർക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി’ എന്നായിരുന്നു മീനയുടെ പോസ്റ്റ്.

My husband could not be saved due to this - Meena's emotional message and  appeal - Tamil News - IndiaGlitz.com

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’. ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാക്കീസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ‘പൊന്നിയിൻ സെൽവൻ’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തുന്നത്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേൽ, ജയമോഹൻ (സംഭാഷണം) എന്നിവർ ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വർമ്മൻ, ചിത്രസന്നിവേശം ശ്രീകർ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആർ റഹ്മാൻ.

Related posts