ദൈവം എൻ്റെയടുത്തൊരു കുസൃതി കാണിച്ചു! മനോജ് പറയുന്നു!

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ തിളങ്ങി നില്‍ക്കുകയാണ് ഇരുവരും. ഗോഡ്‌ഫാദർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ബീന ആന്റണി മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരുന്നു. മനൂസ് വിഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങല്‍ പങ്കുവെച്ച് മനോജ് കുമാര്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ തനിക്ക് വന്ന അസുഖത്തെ കുറിച്ച് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാര്‍.

manoj kumar: Actor Manoj Kumar's witty gift for wife Beena Antony on 17th anniversary is hilarious; take a look - Times of India

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റ് സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് മനോജ് കുമാര്‍ വീഡിയോ ആരംഭിച്ചത്. ആരുടെ മരണമായാലും സന്തോഷിക്കാന്‍ പാടില്ല, മരണം ഏവരുടേയും കൂടെയുള്ള ഒന്നാണ്. അങ്ങനെ ചില വിവാദങ്ങള്‍ ഉണ്ടായി,അതൊരു മനുഷ്യജന്മത്തിന് ചേര്‍ന്നതല്ല, മാറ്റി ചിന്തിക്കണം, വന്ദിച്ചില്ലെങ്കിലും ആരേയും നിന്ദിക്കരുത്, സഹതപിച്ചില്ലേലും അവഹേളിക്കരുത്, മനോജ് കുമാര്‍ പറഞ്ഞു. തന്റെ മുഖത്തിന്റെ ആകൃതി മാറിയതിനാലാണ് ഇപ്പോള്‍ അധികം വീഡിയോകള്‍ പങ്കുവയ്ക്കാത്തത്. മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവര്‍ക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാന്‍ മാസ്‌ക് ഇട്ട് സംസാരിക്കാം, ബെല്‍സ് പള്‍സി എന്നാണ് ഈ അസുഖത്തിന് പേര്. നവം28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. രാവിലെ പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടന്‍ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോകോളില്‍ സംസാരിച്ചു. സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെല്‍സ് പള്‍സിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാന്‍ ആശുപത്രിയിലെത്തി, മനോജ് പറയുന്നു.

shevlin's world: Love is Destiny

നമ്മളറിയാതെ ഉള്ളില്‍ ചിക്കന്‍പോക്‌സ്, കോള്‍ഡ്, ചെവിയിലെ പ്രശ്‌നം അങ്ങനെ എന്തെങ്കിലും വന്ന് പോയാല്‍, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ വരാം. കുറെ നേരത്തേക്ക് എ.സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം. ഞങ്ങള്‍ വെല്‍കെയറില്‍ പോയി. പ്രഷര്‍ നോക്കി 200 ആയിരുന്നു. അവര്‍ റിലാക്‌സ് ചെയ്യാന്‍ പറഞ്ഞു. എംആര്‍ഐ എടുത്തു നോക്കി. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു.

Manoj Nair Age, Wiki, Biography, Movies, Images - Techmorenow

ഭയങ്കര ടെന്‍ഷനായിരുന്നു. ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് പങ്കുവെച്ച വീഡിയോ കുറെപ്പേര്‍ക്ക് പള്‍സ് ഓക്‌സിമീറ്ററിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വീഡിയോ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചത്.- മനോജിന്റെ വാക്കുകള്‍. ഇതൊരു ചെറിയ പ്രശ്‌നമാണ്. ആര്‍ക്കും വരാവുന്നതാണ്. മാസ്‌ക് ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. മാസ്‌ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്. ഇത് ആര്‍ക്കും വരാതിരിക്കട്ടെ, വന്നാലും ഭയപ്പെടേണ്ട. മരുന്നെടുത്താല്‍ വേഗം മാറും. മറ്റെന്തെങ്കിലുമാണോ എന്ന് കരുതി ടെന്‍ഷന്‍ അടിച്ച് മറ്റ് പ്രശ്‌നങ്ങള്‍ വരാതിരുന്നാല്‍ മതി. മുഖം നല്ലതായിരിക്കുമ്പോള്‍ നല്ല റോളൊന്നും എനിക്ക് കിട്ടിയിട്ടില്ല, ഇനി ഇങ്ങനെയായാല്‍ വല്ല വേഷവും കിട്ടിയാലോ, നടന്‍ അച്ചന്‍ കുഞ്ഞിനെ ഭരതന്‍ സാര്‍ ലോറിയിലേക്ക് വിളിച്ചതു പോലെയെന്നാണ് സുഹൃത്തുക്കളോട് ഞാന്‍ തമാശയ്ക്ക് പറഞ്ഞത്. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എൻ്റെയടുത്തൊരു കുസൃതി കാണിച്ചതാണ്, മനോജ് കുമാര്‍ പറയുന്നു.

Related posts