മമ്മൂട്ടി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്. താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്കും വേണ്ടി ആരാധകർ വളരെ ആകാംക്ഷയോടുകൂടിയാണ് കാത്തിരിക്കുന്നത്. ബിഗ് ബി എന്ന ചിത്രത്തെ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് ആരാധകര്‍ കാണുന്നത്. പുറത്തിറങ്ങിയ സമയത്ത് ചിത്രം പരാജയമായിരുന്നു എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രം നിർമിച്ചത് 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് കൊണ്ടാണ്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ സിനിമയെന്ന ഖ്യാതിയും ബിഗ് ബിക്കുണ്ട്. ഇപ്പോഴിതാ ബിഗ് ബിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി. പരാജയ സിനിമകളെക്കുറിച്ച് സംസാരിക്കവെ ആണ് മമ്മൂട്ടി ബിഗ് ബിയെക്കുറിച്ച് സംസാരിച്ചത്.
സിനിമയുടെ വിജയവും പരാജയവും പ്രവചനാതീതമാണ്. പക്ഷെ പരാജയങ്ങള്‍ക്ക് കാരണമുണ്ടാവുമെന്ന് മമ്മൂട്ടി പറയുന്നു. സിനിമയുടെ കാതല്‍ സിനിമ തന്നെയാണ്. എല്ലാം കൂടെ ഒത്തു ചേര്‍ന്നാലോ സിനിമ ആവൂ. ഏതെങ്കിലും ഒരു ഘടകം മാത്രം നന്നായാല്‍ സിനിമ നന്നാവാന്‍ വലിയ പാടാണ്. കണക്കുകൂട്ടലുകള്‍ തെറ്റിപ്പോവുന്നതാണ് സിനിമ പരാജയപ്പെടുന്നതിന് കാരണം. പല തരത്തിലുളള കണക്കുകൂട്ടലുണ്ട്. പ്രേക്ഷകനെ പറ്റിയുള്ള കണക്കുകൂട്ടലുകള്‍, കഥകളെ പറ്റിയുള്ള കണക്കുകൂട്ടല്‍. എവിടെയോ തെറ്റിപോവുന്നുണ്ട് അതുകൊണ്ടാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത്. കാലം തെറ്റി സിനിമ വരും എന്നും അദ്ദേഹം പറയുന്നു.
കാലം മാറുന്നതനുസരിച്ച് സിനിമയുടെ ആസ്വാദന രീതി മാറും. പ്രേക്ഷകന്‍ മാറും, സിനിമയുടെ കഥ പറയുന്ന രീതി മാറും, സാങ്കേതികത മാറും. അതനുസരിച്ച് കഥയും കഥാപാത്രങ്ങളും മാറും. ചിലത് നേരത്തെ വരും. ബിഗ് ബിയൊക്കെ അന്ന് വലിയ പരാജയം ആയി. ഇപ്പോള്‍ വലിയ കള്‍ട്ട് ആണെന്നും ക്ലാസിക് ആണെന്നും പറയുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. സൈക്കോ ത്രില്ലര്‍ ആയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ ജഗദീഷ്, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദീന്‍, കോട്ടയം നസീര്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത് സിനിമയുമാണ് റോഷാക്ക്.