അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്.! മോഹൻ ലാലിനെ കുറിച്ച് കുണ്ടറ ജോണി.

മലയാള സിനിമയിലെ വില്ലന്മാർ എന്നും പ്രേക്ഷക ശ്രദ്ധ നേടിയവരായിരുന്നു. ബാലൻ കെ നായരും, ജോസ് പ്രകാശും എം എൻ നമ്പ്യാരും ഒക്കെ മലയാളികൾ ഇന്നും ഓർക്കുന്ന വില്ലന്മാരാണ്. അതുപോലെ തന്നെ ഒരുകാലത്ത് വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നടനാണ് കുണ്ടറ ജോണി. നിത്യവസന്തം എന്ന സിനിമയിലൂടെ ജോണി തന്റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് മികച്ച ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു ജോണി. അന്ന് ഗോള്‍കീപ്പറായതിനാല്‍ പിൽകാലത്ത് സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. കഴുകന്‍ എന്ന ജയന്‍ സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് വില്ലന്‍ വേഷങ്ങളില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും തരാം പറയുന്നു.

ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര്‍ ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്നും താരം പറയുന്നു. കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ട്, ജോണി പറഞ്ഞു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാന്‍ എന്ന സിനിമയിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.

Related posts