ഹാസ്യനടൻ കെ ടി എസ് പടന്നയിൽ വിടവാങ്ങി.

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. അന്ത്യം സംഭവിച്ചത് തൃപ്പൂണിത്തുറയില്‍ വെച്ചാണ്. 88 വയസ്സായിരുന്നു. അദ്ദേഹം സിനിമയില്‍ എത്തിയത് നാടക ലോകത്തു നിന്നുമാണ്. ഒരുപാട് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അദ്ദേഹം വെള്ളിത്തിരയിൽ തിളങ്ങിയത് കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ്. നടനായിട്ടും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു.

അഗ്രജന്‍ എന്ന ചിത്രത്തിലൂടെയാണ് 1995ല്‍ അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹാസ്യ കഥാപാത്രങ്ങളായിരുന്നു കൂടുതലും അദ്ദേഹത്തെ തേടി എത്തിയിരുന്നത്.

Related posts