മലയാളികൾക്ക് സുപരിചിതായ നടനാണ് കൃഷ്ണകുമാർ. സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് വന്നത് എങ്കിലും ഇപ്പോൾ തിളങ്ങി നിൽക്കുന്നത് മിനിസ്ക്രീനിൽ ആണ്. മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് മകൾ അഹാന. താരത്തിന്റെ ഭാര്യയ്ക്കും മറ്റ് മൂന്ന് മക്കൾക്കും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും മലയാളികൾക്കിടയിൽ ഒരു ആരാധക വൃന്ദം തന്നെ സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ മത്സരിച്ചിരുന്നു.
ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും ചേർന്ന്. കൃഷ്ണകുമാറിന്റെ 53-ാം ജന്മദിനമാണ് ഇന്ന്.
കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദർശനിൽ താരം ഉണ്ടായിരുന്നു. അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ തീയേറ്ററിൽ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയ്തെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.