കൃഷ്ണകുമാറിന്റെ ഇലക്ഷൻ പ്രചാരണത്തിന് അഹാന പോകാതിരുന്നത് ഈ കാരണം കൊണ്ട്.

നടന്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു. വന്‍ ജനപിന്തുണയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്നും മത്സരിച്ച നടന് ഉള്ളത്‌. നടനൊപ്പം കുടുംബവും വോട്ടഭ്യര്‍ത്ഥിച്ച്‌ പൊതുജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാനയെ മാത്രം എങ്ങും കണ്ടില്ല. നടി വോട്ട് ചെയ്യാനും എത്തിയില്ല.

പ്രചരണത്തിന്‌ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളായ ദിയയും ഇഷാനിയും രംഗത്ത്‌ ഇറങ്ങിയിരുന്നു. ഷൂട്ടിങ് തിരക്കുകളില്‍ അല്ലെങ്കിൽ എന്തുകൊണ്ട്‌ അഹാന തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രംഗത്തിറങ്ങുന്നില്ലെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കൃഷ്ണകുമാര്‍ ഇപ്പോള്‍ ഇതിന്‌ മറുപടി നല്‍കിയിരിക്കുകയാണ്‌. താരകുടുംബത്തിന്‌ നേരെ തെരഞ്ഞെടുപ്പ്‌ ആരംഭിച്ചപ്പോള്‍ തന്നെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അഹാന എവിടെയായിരുന്നു എന്നും എന്തുകൊണ്ട്‌ വോട്ടിന്‌ വന്നില്ലെന്നുമായിരുന്നു ഇവർക്ക്‌ അറിയേണ്ടിയിരുന്നത്‌. അഹാന ആ സമയം നാട്ടില്‍ പോലുമില്ലായിരുന്നു എന്നതാണ്‌ സത്യം.

ഇപ്പോള്‍ കൃഷ്ണകുമാര്‍ തന്റെ മകളുടെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. കൃഷ്ണകുമാര്‍ പങ്കുവെച്ചത് അഹാന യാത്രയിലായിരുന്നു എന്ന്‌ വ്യക്തമാക്കുന്ന ഒരു ഫോട്ടോയാണ്‌‌. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി കൃഷ്ണകുമാര്‍ ഇതിലൂടെ നല്‍കിയിരിക്കുകയാണ്‌. ഷൂട്ടിങ് അല്ലായിരുന്നു, യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകള്‍ മുഴുവനും. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ്‌ പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാന. ആ ചിത്രങ്ങള്‍ അഹാനയുടെ സോഷ്യല്‍ മീഡിയ പേജിലുണ്ട്‌ എന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

Related posts