ഞങ്ങളെ എല്ലാവരെയും കൂട്ടിയോചിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ട് ! മകളെ കുറിച്ചുള്ള കൃഷ്ണകുമാറിന്റെ വാക്കുകൾ വൈറലാകുന്നു!

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികള്‍ക്ക് സുപരിചിതമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അഹാനയും, ഇഷാനിയും, ഹന്‍സികയും അഭിനയ രംഗത്തെത്തി. ദിയ ആകട്ടെ റീല്‍സ് വീഡിയോകളും മറ്റുമായി സജീവമാണ്. താരവും ഭാര്യയും നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആറ് പേര്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ തന്റെ ഇളയ മകള്‍ ഹന്‍സികയെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തങ്ങളെ എല്ലാവരെയും കൂട്ടി നിര്‍ത്തുന്ന അച്ചുതണ്ടാണ് ഹന്‍സിക എന്നും വീട്ടിലെ താരമാണ് അവളെന്നും കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Actor Krishnakumar Mentions Courtesy for eldest daughter Ahaana - Mix India
കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, അസുലഭനിമിഷങ്ങള്‍… ഇളയവള്‍ ഹന്‍സു.. എന്തായിരിക്കാം ഇളയമകളോട് ഒരു പ്രത്യേക സ്‌നേഹത്തിനു കാരണം.. വീട്ടില്‍ നാലുമക്കള്‍.. മൂത്തമകള്‍ ആഹാനയുമായി 26 വര്‍ഷത്തെ ബന്ധം.. അടുത്ത രണ്ടു മക്കള്‍ (ദിയയും ഇഷാനിയും) ആഹാനയുമായി രണ്ടര വയസ്സും, 5 വയസ്സും വ്യത്യാസത്തില്‍ ജനിച്ചു.. 10 വര്‍ഷത്തിന് ശേഷം ഹന്‍സികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി… അതിനാല്‍ അഹാനയേക്കാള്‍ 10 വര്‍ഷം കുറവാണ് അവളോടൊപ്പം ജീവിച്ചത്. പക്ഷെ മുന്‍ജന്മത്തില്‍ വളരെകാലം ഹാന്‍സികക്കൊപ്പം ജീവിച്ച ഒരു തോന്നല്‍.. വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക…

Pink delight; Onam celebration pics of Ahaana Krishna and family goes viral  - CINEMA - CINE NEWS | Kerala Kaumudi Online

പക്ഷെ കാലം കടന്നു പോയി.. അവള്‍ക്കു 16 വയസ്സ്.. ഇന്ന് ഞങ്ങളെ എല്ലാവരെയും കൂട്ടിയോചിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ട്.. വീട്ടിലെ താരം.. മക്കളില്‍ ഏറ്റവും പക്വമതി എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം.. അവളുടെ ആത്മാവ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സഞ്ചരിച്ച പ്രതീതി… 53 വയസ്സില്‍ അവളെ കെട്ടിപിടിക്കുമ്പോള്‍, അവളോടൊപ്പം ഇരിക്കുമ്പോള്‍, വീഡിയോകളില്‍ വരുമ്പോള്‍, ഒരു ചെറുപ്പം തോന്നാറുണ്ട്. വല്ലപ്പോഴും മാത്രമാണ് ഞാന്‍ മക്കളുമായി കൂടുന്നത്… ഡിറ്റാച്മെന്റ് ഇൻ അറ്റാച്ച്മെന്റ് എന്നൊരു കാര്യം ജീവിതത്തില്‍ പണ്ടും ഉണ്ടായിരുന്നു.. എന്നും സ്‌നേഹത്തില്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുകാര്യം.. തെറ്റോ ശെരിയോ എന്നറിയില്ല.. എങ്കിലും അത് ജീവിതത്തില്‍ പാലിക്കുന്നു… ഇന്ന് നല്ലൊരു ദിവസമായിരുന്നു… ഇന്നലത്തെ പോലെ.. നാളെ ഇതിലും മനോഹരമാവും.. എന്നെയും നിങ്ങളെയും നന്മയിലൂടെ നയിച്ചു കൊണ്ട് പോകുന്ന ആ അദൃശ്യ ശക്തിക്കു നന്ദി.. എല്ലാവര്‍ക്കും കുടുംബത്തില്‍ നന്മയുണ്ടാവട്ടെ.. സന്തോഷമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

Related posts