മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലെ സുധി മുതൽ മലയാളികളുടെ നിത്യഹരിത റൊമാന്റിക് ഹീറോയായി മാറിയ താരം കൂഒടിയാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെ മകനാണ് കുഞ്ചാക്കോ ബോബൻ. ഒരിടയ്ക്ക് സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പ്രിയ ആൻ സാമുവേൽ എന്ന തന്റെ ആരാധികയെ ആണ് അദ്ദേഹം വിവാഹം ചെയ്തത്. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഇസഹാക്ക് എന്ന മകൻ ജനിച്ചത്.
താരത്തിനുള്ള പോലെ തന്നെ ഇസഹാക്കിനും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ചാക്കോ രസകരമായ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇസഹാക്കിനൊപ്പമുളള ചാക്കോച്ചന്റെ മിക്ക ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇന്ന് ഇസയുടെ രണ്ടാം പിറന്നാളാണ്. മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ആശംസയുമായെത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് മകനോടൊപ്പം സമയം ചെലവിടാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുഞ്ചാക്കോ ബോബന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് തെളിയിക്കുന്നതാണ് ഈയ്യടുത്ത് അദ്ദേഹം പങ്കുവച്ച മിക്ക പോസ്റ്റുകളും. മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡോയകളുമെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.