ഇന്ന് നീ നാളെ എന്റെ മകൾ! വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് ജയറാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന വാർത്തയാണ്
ശാസ്താംകോട്ടയിലെ വിസ്മയ എന്ന യുവതിയുടെ മരണം. സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഭര്‍ത്താവ് കിരണിനും കുടുംബത്തിനും നേരെ ഉയരുന്നത്. കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചു. വനിസ്മയയ്ക്ക് സ്ത്രീധനമെന്നോണം വിവാഹ സമയത്ത് നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്. എന്നാല്‍ കാറിന് പത്ത് ലക്ഷം വിലയില്ലെന്നും കാര്‍ ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞായിരുന്നു കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും വിസ്മയയുടെ പിതാവ് പറഞ്ഞിരുന്നു.

അതേസമയം വിസ്മയ ജീവനൊടുക്കിയതല്ല യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതി ബന്ധുക്കള്‍ക്ക് അയച്ച വാട്‌സ്ആപ്പ് മെസേജുകള്‍ തന്നെയാണ് ഈ ആരോപണത്തിന് ആധാരം. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളും വിസ്മയ അയച്ചു കൊടുത്തിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് അകമാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Related posts