മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂർവം താരങ്ങളിൽ ഒരാളായിരുന്നു ദിലീപ്, എന്നാൽ താരത്തിന്റെ ആദ്യകാല ശമ്പളം എത്രയെന്ന് അറിയാമോ!!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു.

1996ൽ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളിൽ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികൾ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളർച്ചയായിരുന്നു. ഇപ്പോളിതാ ദിലീപിന്റെ ആദ്യകാല പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തിൽ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു.

പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടൻമാരിൽ ഒരാളാകുകയായിരുന്നു ദിലീപ്. മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്. മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂർവം താരങ്ങളിൽ ഒരാളായിരുന്നു ദിലീപ്. 1994 ലാണ് ഈ ദിലീപ് സിനിമ തിയറ്ററുകളിലെത്തിയത്. ദിലീപിനൊപ്പം ഖുശ്ബു, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, നാദിർഷാ തുടങ്ങി നിരവധി പ്രമുഖർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Related posts