ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്! ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ധനുഷ്. തന്റെ സ്വതസിദ്ധമായ അഭിനയ പാടവം കൊണ്ടു താരം ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി. ഇപ്പോഴിതാ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 2004 നവംബര്‍ 18ന് ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതര്‍ ആയത്. യത്ര, ലിംഗ എന്നിങ്ങനെ പേരുകളുള്ള രണ്ട് ആണ്‍മക്കള്‍ ദമ്പതികള്‍ക്കുണ്ട്. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ മകള്‍ കൂടിയാണ് ഐശ്വര്യ.

വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു. ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെ, സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും.

വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.

Related posts