ബാല മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ്. താരം മലയാളസിനിമയിൽ നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുണ്ട്. ബാല തമിഴ്നാട് സ്വദേശിയാണ്. ബാല ആദ്യം വിവാഹം ചെയ്തിരുന്നത് മലയാളി ഗായികയായ അമൃതയെയായിരുന്നു. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. നീണ്ട നാളുകൾക്ക് ശേഷം താരം അടുത്തിടെ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. താരം വിവാഹിതനായ കാര്യം ആരാധകർ അറിഞ്ഞത് ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ്. ഇപ്പോളിതാ ബാല തന്റെ ജീവിതസഖിയോടൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് താരം. കൂടാതെ തന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞതിനെക്കുറിച്ചും താരം പറയുകയാണ്.
എനിക്ക് വലത്തേ കണ്ണിന് കാഴ്ച അത്രയും ഇല്ല. എങ്കിലും ഞാനിവിടെ വന്ന് നിൽക്കുന്നത് ഒരു സിനിമ താരം ആയിട്ടല്ല. നിങ്ങളുടെ കുടുംബത്തിലെ ഒരാളായിട്ടാണ്. ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ചെയ്യാം. ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാണ് ചെയ്യുക. എന്റെ ചിന്തകളൊക്കെ സത്യമായിരുന്നു. ഞാൻ ചിന്തിച്ചത് ശരിയുമാണ്. ഇന്നേ വരെ എത്ര ഓപ്പറേഷൻ, എത്ര വീട്, എത്ര കടകൾ, എത്ര പേരെ സഹായിക്കാൻ പറ്റി. ഇതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ചിന്തിക്കാതെ ചെയ്യാൻ പറ്റും എന്ന് തന്നെ ചിന്തിക്കണം. നല്ല മനുഷ്യൻ ആവാൻ ഒരുപാടൊന്നും ചെയ്യണ്ടേതില്ല. നല്ല മനുഷ്യാനണെന്ന് ചിന്തിച്ചാലും മതി. അങ്ങനെ ചിന്തിക്കുന്നവരാണ് ഇവരൊക്കെ.
ഷൂട്ടിങ്ങിന് പോവുമ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല. വേദന, വേദന മാത്രമേയുള്ളു. പക്ഷേ പുറംലോകം കാണുന്നത് വേറൊന്നാണ്. സിനിമയിലാണ്. പൈസ ഉണ്ടാവുമെന്നാണ് കരുതുന്നത്. കർണാടകയിൽ ഞാൻ ചികിത്സയ്ക്ക് വേണ്ടി പോയപ്പോൾ അവിടെ ഒരു മലയാളി സ്ത്രീ ഉണ്ടായിരുന്നു. ‘ഇത് ബാല അല്ലേ എന്ന് ചോദിച്ചു. എന്ത് പറ്റി ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ’ എനിക്കൊരു ആക്‌സിഡന്റ് പറ്റിയതാണെന്ന് തിരിച്ച് പറഞ്ഞു. അപ്പോൾ സിനിമാ താരങ്ങൾക്കൊക്കെ അങ്ങനെ സംഭവിക്കുമോ എന്നായിരുന്നു അവര് ചോദിച്ചത്. ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ താരത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന ഡോക്ടർ എലിസബത്തിനെയാണ് താരം വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടിൽ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടൻ പങ്കുവച്ചിരുന്നു.
2010 ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു.