എന്നെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്: ബാല വീണ്ടും വിവാഹിതനാകുന്നു!

ബാല മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ്. താരം മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ വളരെ സജീവമായുണ്ട്. ബാല വിവാഹം ചെയ്തത് മലയാളി ഗായികയായ അമൃതയെയായിരുന്നു. എന്നാൽ ഇരുവരും പിന്നീട് വിവാഹ ബന്ധം വേർപിരിയുകയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് താരം വീണ്ടും വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി ബാല എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് നിരവധിപ്പേർ ചോദിക്കുന്നുണ്ട്. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോൾ.

അടുത്തിടെ താരം വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഒരു ബാച്ചിലർ ലൈഫ് ആണ്. ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ മരിക്കുന്നതിന് മുമ്പ് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്, ഞാൻ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്. എൻറെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എൻറെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാൻ എന്ന് താരം പറയുന്നു.

Related posts