മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ഇപ്പോഴിതാ ജയിൽ പുള്ളികൾക്ക് മുന്നിൽ നടത്തിയ ബാലയുടെ പുതിയൊരു പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സബ് ജയിലിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അവിടെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാല തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
ജയിൽ പുള്ളികൾ എല്ലാം തന്നെക്കാളും സുന്ദരന്മാരുമായിരിക്കുന്നു എന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്. അടുത്ത പടത്തിൽ താനൊരു ജയിൽ പുള്ളി ആണെന്നും ബാല പറഞ്ഞു. നിങ്ങളിൽ ഒരാളെ പോലെ ഞാൻ അഭിനയിക്കാൻ പോകുന്നുവെന്ന് പറഞ്ഞ ബാല പിന്നീട് കരൾ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചാണ് സംസാരിച്ചത്. വലിയ ഒരു സർജറി കഴിഞ്ഞതാണ്. ഞാൻ മരിച്ചു എന്ന് ഡോക്ടർമാർ വരെ വിശ്വസിച്ചതാണ്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചു. എന്റെ ചേച്ചി ചോദിച്ച ആ ഒരു മണിക്കൂർ സമയം കൊണ്ടാണ് ബോഡിയിൽ മാറ്റം സംഭവിച്ചത്. മരിച്ചുകിടന്ന ബോഡിയിലേക്ക് മാറ്റങ്ങൾ അരമണിക്കൂറിനുള്ളിൽ സംഭവിച്ചു. അങ്ങനെ പത്തുമണിക്കൂറിനുള്ളിൽ ശരീരം വീണ്ടും പഴയ രീതിയിലാകാൻ തുടങ്ങി. ഒപ്പറേഷൻ കഴിഞ്ഞു ജീവനും കിട്ടി. ജയിലിൽ കിടക്കുമ്പോൾ ആളുകൾ കരുതും ഇത് ശിക്ഷ ആണെന്ന്. എന്നാൽ അങ്ങനെ അല്ല, ഇതൊരു പുനർചിന്തനത്തിനുള്ള സമയം ആയി കാണലാണ് ശരി. നിങ്ങൾ ആഘോഷിക്കൂ, സങ്കടത്തോടെ ഇരിക്കരുത്. നിങ്ങൾ ഇവിടെ നിന്നും പുറത്തു പോകുമ്പോൾ നല്ലൊരു വ്യക്തിയായി പുറത്തേക്ക് പോകുമെന്ന് ചിന്തിക്കൂ, ലോകം നിങ്ങൾക്ക് ബഹുമാനം നൽകും. നിങ്ങൾ ചിരിച്ചാൽ എല്ലാവരും ചിരിക്കും
നിങ്ങൾ ഡിപ്രഷനിൽ നിന്നും മാറാൻ സ്പോർട്സ് ഒക്കെ ചെയ്യണം. ചെസ്സും, കാരംസും ഒക്കെ കളിക്കണം. ഞാൻ എല്ലാം കൊടുത്തുവിടാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് അറിയാം ഒറ്റപ്പെടൽ എന്താണ് എന്ന്, നിങ്ങൾ എത്രയും വേഗം പുറത്തിറങ്ങട്ടെ ലോകം തന്നെ കൂടെ ഉണ്ടാകും, ബാല വേദിയിൽ പറഞ്ഞു. ചെറിയ ചെറിയ പ്രശ്നങ്ങളിൽ പെട്ടാണ് ഇവർ ജയിലിൽ കിടക്കുന്നത്. റേപ്പും കൊലപാതകവും ഒന്നും ചെയ്തവരല്ല സബ് ജയിലിൽ ഉള്ളത്. അവർ ഡിപ്രഷനിൽ നിന്നും മുക്തരാകാനാണ് തന്നാലാകുംപോലെ സഹായിച്ചത്. സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്. പെണ്ണിന്റെ അടുത്തുപോയി കാശ് ചോദിക്കുന്നവർ ആണല്ല, അവനെയൊക്കെ തൂക്കി ജയിലിൽ ഇടണം