ചലച്ചിത്ര താരം ബാല മലയാളികൾക്ക് ഇന്ന് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ്. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയുവാൻ മലയാളികൾ കാത്തിരിക്കുകയാണ്. ബാലയെ പോലെ തന്നെ അദ്ദേഹത്തിന്റെഎ ഭാര്യ എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകർക്ക് സുപരിചതരാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഡോക്ടറായ എലിസബത്തും എത്താറുണ്ട്. ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോ എലിസബത്ത് പങ്കിട്ടത് വൈറലായിരുന്നു. സെൽഫി വീഡിയോയാണ് എലിബസത്ത് പോസ്റ്റ് ചെയ്തത്. ഈ ആശുപത്രിയിൽ ജോലിയ്ക്ക് ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അഡ്മിറ്റായെന്നായിരുന്നു ഉള്ളടക്കം. വീഡിയോ വിവാദമായതിനു പിന്നാലെ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം.
ഞാൻ ഡിസ്ചാർജ് ആയി റൂമിലെത്തി. വൈറൽ ഇൻഫെക്ഷൻ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യ എങ്കിലും ജോലിക്ക് പോയത്. എന്നാൽ അപ്പോഴേക്കും ടയേർഡ് ആയി അതാണ് അഡ്മിറ്റ് ആയത്. ഞാൻ അഡ്മിറ്റ് ആയ കാര്യങ്ങൾ ചില ആളുകൾ വളച്ചൊടിച്ചു വാർത്തകൾ പ്രചരിപ്പിച്ചു. ഞാൻ ഹോസ്റ്റലിൽ നിന്നും ഡ്യൂട്ടിക്ക് വരുമ്പോൾ അധികം പൈസ കരുതാറില്ല, അതാണ് കാശ് കൈയ്യിൽ ആ സമയം ഇല്ലാതെ ഇരുന്നത്. അതാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് നെഗറ്റീവ് ആയി മാറി. വലിയ വലിയ സംഭവങ്ങൾ മാത്രമേ ജീവിതത്തിൽ ഉണ്ടാകാവൂ എന്ന് നമുക്ക് പറയാൻ ആകില്ല. അയാൾ എന്നെ ചതിച്ചു, ഇയാൾ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാൽ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാൽ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങൾ മതി സന്തോഷിക്കാൻ. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ ആളുകൾ സഹായിച്ചു, അക്കാര്യം എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയിൽ പങ്കിട്ടത്. അതിൽ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്.
എന്നെ സപ്പോർട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നത് എന്ന് മനസിലാകുന്നില്ല. ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, എന്നാൽ പോസിറ്റിവ് വശങ്ങൾ ചിന്തിക്കുമ്പോൾ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ട്. നമ്മൾ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയിൽ ജീവിക്കുക. ഇതും കടന്നുപോകും എന്ന ഗാനം ഞാൻ ഇടക്ക് കേൾക്കാറുണ്ട്. എല്ലാ വിഷമങ്ങളും മാറാൻ ഒരു സമയം ഉണ്ടാകും. കുറെ ഫേക്ക് ന്യൂസുകളും ഫേക്ക് എക്സ്പ്ലനേഷനും കാണുന്നുണ്ട്. ചില ആളുകൾക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം. ചില ആളുകൾ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്. ചില ആളുകൾക്ക് ഒന്നും മനസിലാകില്ല എന്നും മനസ്സിലാകുന്നുണ്ട്. ഇതിനൊന്നും നമ്മൾ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നെഗറ്റീവ് പറഞ്ഞു പരത്തുമ്പോൾ അത് കാണുന്ന എനിക്കും, അതിടുന്ന നിങ്ങളും നെഗട്ടീവ് ചിന്തിക്കുകയുമാണ്. ഇഷ്ടം അല്ലെങ്കിൽ മിണ്ടാതെ പോയാൽ പോരെ എലിസബത്ത് പറയുന്നു.