മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്.
ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. വർക്കൗട്ടും ഡയറ്റും തുടങ്ങിയതിനെക്കുറിച്ചും അതാത് ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോസും എലിസബത്ത് പങ്കിടാറുണ്ട്. ഇടയ്ക്ക് ബാലയ്‌ക്കൊപ്പവും എലിസബത്ത് വീഡിയോ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ പോസ്റ്റ് പങ്കിട്ട് എത്തിയിരിക്കുകയാണ് എലിസബത്ത്. എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കൂ; എനിക്ക് അറിയില്ല ഇതെങ്ങനെ പറയണമെന്ന്; പ്രാർത്ഥന വേണമെന്ന് കുറിച്ചാണ് എലിസബത്ത് ഉദയൻ എത്തിയിരിക്കുന്നത്.
നിരവധിയാളുകളാണ് സംഭവം തിരക്കിക്കൊണ്ട് എത്തുന്നതും ജൂനിയർ ബാല എത്താൻ പോകുന്നുണ്ടോ, അതോ ബാലക്ക് എന്തെങ്കിലും എമര്ജെന്സി കണ്ടീഷൻ ഉണ്ടായോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജൂനിയർ ബാല അല്ലെന്ന് എലിസബത്ത് മറുപടി നൽകുന്നുണ്ട് എങ്കിലും എന്താണ് സംഭവം എന്ന കാര്യത്തിൽ അവർ വിശദീകരണം നൽകുന്നില്ല.