മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം ആരോഗ്യത്തെക്കുറിച്ചാണ് എലിസബത്ത് സംസാരിക്കുന്നത്.
കുറച്ച് ദിവസത്തേക്ക് നടത്തമോ ബാഡ്മിന്റണോ ഒന്നും ഉണ്ടാവില്ല. ഞാൻ റെസ്റ്റിലാണ്. രണ്ട് ദിവസം മുൻപ് കാലിനൊരു പരിക്ക് പറ്റി. ഹോസ്പിറ്റലിലേക്ക് പോയിട്ടില്ല. അടുത്ത ദിവസം പോവുന്നുണ്ട്. ഇനി കുറച്ച് ദിവസം റെസ്റ്റിലായിരിക്കും. കുഴപ്പമുണ്ടോ എന്നറിയാൻ സ്‌കാനിംഗ് വേണ്ടി വരും. സ്‌റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പൊഴുമെല്ലാം വേദനയുണ്ട്. എത്ര ദിവസം റെസ്റ്റ് വേണമെന്ന് അറിയില്ല. ഇനി നടത്തം പറ്റാത്തത് കൊണ്ട് ഡയറ്റ് കൃത്യമായി പിടിക്കണമെന്നാണ് വിചാരിക്കുന്നത്.
പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. വീഡിയോയിലൂടെ ഞാൻ എല്ലാം നിങ്ങളോട് പറയും. വാക്കിംഗ് വീഡിയോസ് കുറവായിരിക്കും. ലിഗമെന്റ് പ്രശനം വന്നതിന് ശേഷം അങ്ങനെയധികം റിസ്‌ക്കുള്ള കാര്യങ്ങളൊക്കെ നിർത്തിയിരുന്നു. വേദന ഇല്ലാതെ വന്നപ്പോൾ ആവേശവും അഹങ്കാരവും കൂടി. റിസ്‌ക്ക് ടേക്കിംഗ് ഷോട്ട് ഒക്കെ എടുത്തപ്പോഴാണ് കാലിന് പരിക്ക് പറ്റിയത്. ഇത്തവണയും അങ്ങനെയെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.