നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്.

ഇപ്പോഴിതാ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് താരം ഇപ്പോഴുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Related posts