പൊസ്സസീവ്‌നെസ് കണ്ടുപിടിച്ച ആളാണ് ബാല! താരത്തിന്റെ ഭാര്യ എലിസബത്ത് പറഞ്ഞത് കേട്ടോ!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിന്റെ വാർത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ബാലയും ഭാര്യയും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു.

ഇപ്പോളിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഏതെങ്കിലും ഒരു പെണ്ണോ, നടിമാരിൽ ആരെങ്കിലുമോ വിളിച്ചാൽ അവളുടെ ഉള്ളിൽ ഒരു അന്വേഷണം തുടങ്ങും. പക്ഷേ അത് തനിക്ക് താങ്ങാൻ പറ്റുന്നില്ല. എന്നാൽ പുള്ളി ഇതിന്റെയും അപ്പുറത്താണെന്നാണ് എലിസബത്ത് പറഞ്ഞത്. പൊസ്സസീവ്‌നെസ് കണ്ടുപിടിച്ച ആളാണ് ബാലയെന്നും ഭാര്യ കൂട്ടിച്ചേർത്തു.

മിക്കപ്പോഴും കുട്ടികളുടെ സ്വഭാവമാണ് ഭർത്താവിനുള്ളത്. ഇടയ്ക്ക് ഇത് നമ്മുടെ കുട്ടിയാണോന്ന് തോന്നി പോകും. അതൊക്കെ ഭയങ്കരമായി ആസ്വദിക്കുന്ന ആളാണ്. അന്നേരം നമുക്ക് സ്‌നേഹം കൂടും. എത്ര കഴിഞ്ഞാലും അത് മറക്കാൻ സാധിക്കില്ല. എലിസബത്തുമായി വേർപിരിഞ്ഞെന്ന പറഞ്ഞവരോട് ഞങ്ങളുടെ കാര്യം നിങ്ങളെന്തിനാണ് നോക്കുന്നത്. അതിനെ പറ്റി ക്യാമറയ്ക്ക് മുന്നിൽ ഇനി ചർച്ച ചെയ്യുന്നില്ല. ബാലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അജിത്തിന്റെ വിശ്വാസം ആണ്. ആ സിനിമയിലെ കുറേ ഭാഗങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ്. ബാലയുടെ സഹോദരൻ ശിവ രചന നിർവഹിച്ച് സംവിധാനം ചെയ്ത ആ സിനിമയിലേക്ക് കഥയിൽ കുറച്ചൊക്കെ താനും പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും അതിലെ ഒരു ഡയലോഗ് ഞാനാണ് കൊടുത്തതെന്നും നടൻ സൂചിപ്പിക്കുന്നു. സ്വന്തം അച്ഛനെ അങ്കിൾ എന്ന് വിളിക്കുന്നൊരു സീനുണ്ട്. അത് ശരിക്കും ജീവിതത്തിൽ നടന്നതാണെന്ന്, ഇടയ്ക്ക് ആ സിനിമ കണ്ട് ബാല കരയാറുണ്ടെന്ന് എലിസബത്തും പറഞ്ഞു.

Related posts