ഇന്നാണ് നിങ്ങൾ കാത്തിരുന്ന ആ ദിവസം! ബാലയ്ക്ക് ആശംസകളേകി ആരാധകരും!

ബാല മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. തമിഴ് സ്വദേശിയാണെങ്കിലും നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. മലയാളി ഗായികയായ അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ പിന്നീട് വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ അടുത്തിടെ താരം രണ്ടാമതും വിവാഹിതനായിരുന്നു. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് രണ്ടാമതും വിവാ​ഹിതനായ കാര്യം ആരാധകർ അറിഞ്ഞത്.

ഇപ്പോൾ ഇതാ ബാല പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ സെപ്റ്റംബർ അഞ്ചിന് നടക്കും. ബാലയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു.’– എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല കുറിച്ചു.


ആരാധകരും താരങ്ങളും മംഗളാശംസകൾ നേർന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റ്മായി എത്തിയിട്ടുണ്ട്. ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ താരത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന ഡോക്ടർ എലിസബത്തിനെയാണ് താരം വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടിൽ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടൻ പങ്കുവച്ചിരുന്നു. 2010 ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ അവന്തിക എന്ന പേരുള്ള ഒരു കുഞ്ഞുമുണ്ട്.

Related posts