ഏഴു വർഷങ്ങൾക്ക് മുൻപ് കിട്ടിയ പ്രിവിലേജിനെ കുറിച്ച് അജു !

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ യുവനടന്മാരിൽ പ്രധാനിയാണ് അജു വര്‍ഗ്ഗീസ്. സഹനടനായും സഹസംവിധായകനായും നിര്‍മ്മാതാവായും നായകനായും ഒക്കെ സിനിമയിൽ തിളങ്ങുന്ന താരമാണ് അദ്ദേഹം. അജു സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോഴിതാ തനിക്ക് വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ഒരു പ്രിവിലേജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

2014-ൽ മോഹൻലാലിനോടൊപ്പം പെരുച്ചാഴി എന്ന സിനിമയിൽ അജു അഭിനയിച്ചിരുന്നു. അപ്പോള്‍ തനിക്ക് ലഭിച്ച പ്രത്യേകമായൊരു ചിത്രം അജു പങ്കുവെച്ചിരിക്കുകയാണ്. തോളും ചരിച്ച് മാസ് ലുക്കിൽ നടന്നുപോകുന്ന മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിനെ പുറകിൽ നിന്ന് മൊബൈലിൽ പകര്‍ത്തിയിരിക്കുകയാണ് അജു. അതിനുശേഷം അദ്ദേഹത്തിന്‍റേതായി ഇറങ്ങിയ ചില സിനിമകളിൽ വന്ന ഇത്തരത്തിലുള്ള രംഗങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടാണ് അജു ഇപ്പോൾ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Peruchazhi Review - Review Of The Movie Peruchazhi

സാജൻബേക്കറി, സുനാമി എന്നീ സിനിമകളിലാണ് ഒടുവിൽ അഭിനയിച്ചത്. പ്രകാശൻ പറക്കട്ടെ, സായാഹ്നവാര്‍ത്തകള്‍, ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് തുടങ്ങി നിരവധി സിനിമകളാണ് അജുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Related posts