ബോളിവുഡിലെ തന്നെ അതിപ്രശസ്തരായ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വളരെ കാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. താരദമ്പതികളുടെയും മകളുടെയും വിശേഷങ്ങളറിയാൻ എന്നും ആരാധകർ കാത്തിരിക്കാറുണ്ട്. ഇവരുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ മുതൽ മകളുടെ വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അഭിഷേക് ബച്ചനേയും ഐശ്വര്യ റായിയെയും കുറിച്ചുള്ള ഒരു കമെന്റിന് വന്നിരിക്കുന്ന റിപ്ലൈ ആണ് തരംഗമായി മാറിയിരിക്കുന്നത്. വിവാഹത്തിന് മുന്നേയും വിവാഹത്തിന് ശേഷവും താരദമ്പതികൾ പലപ്പോഴായി അവഹേളനങ്ങൾ നേരിട്ടിട്ടുണ്ടായിരുന്നു. മിക്കപ്പോഴും ഇതിനൊക്കെ ചുട്ട മറുപടി തന്നെ അഭിഷേക് ബച്ചൻ നൽകാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ ഭർത്താവാകാൻ അഭിഷേകിന് യോഗ്യതയില്ല എന്ന രീതിയിലാണ് ഒരു കമന്റ് വന്നിരിക്കുന്നത്. ആ കമെന്റിന് മറുപടിയായി അഭിഷേക് ബച്ചൻ നൽകിയ പ്രതികരണവും അതിവേഗം വൈറലാവുകയായിരുന്നു.
തന്റെ പുതിയ ചിത്രമായ ബിഗ് ബുള്ളിന്റെ വിശേഷങ്ങൾ പങ്കുവെച്ച അഭിഷേകിന്റെ ട്വീറ്റിന് ലഭിച്ചൊരു കമെന്റായിരുന്നു അത്. ഉടൻ തന്നെ ഒരു മാസ്സ് മറുപടി നൽകി അഭിഷേക് ബച്ചൻ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയായിരുന്നു. നിങ്ങൾ ഒന്നിലും മികവ് പുലർത്തുന്ന ആളല്ല. ഒരു കാര്യത്തിൽ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ ഉള്ളത്. നിങ്ങൾക്ക് സുന്ദരിയായ ഒരു ഭാര്യ ഉണ്ട് എന്നാൽ അത് നിങ്ങൾ അർഹിക്കുന്നില്ല എന്നതായിരുന്നു അഭിഷേകിന് ലഭിച്ച കമന്റ്. താങ്കളുടെ അഭിപ്രായത്തിന് നന്ദി. ആകാംക്ഷ തോന്നുന്നതുകൊണ്ട് ചോദിക്കുകയാണ്, ഈ പോസ്റ്റിൽ ഒരുപാട് പേരെ ടാഗ് ചെയ്തിരിക്കുന്നതിനാൽ നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന മനസിലായില്ല. ഇലിയനായും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കി ഉള്ളവർ സമാധാനത്തോടെ ജീവിക്കുന്നവരാണ്. ഇനി ഡിസ്‌നിയുടെയും ഹോട് സ്റ്റാറിന്റെയും ബന്ധത്തെക്കുറിച്ചും അറിയാമായിരിക്കും അല്ലെ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. താരത്തിൽ നിന്നും ചുട്ട മറുപടി ലഭിച്ചതോടെ കമെന്റ് ഇട്ടയാൾ അതൊക്കെ ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. പക്ഷെ ആ സമയത്തിനുള്ളിൽ തന്നെ കമെന്റും മറുപടിയും വൈറലായിക്കഴിഞ്ഞിരുന്നു. അഭിഷേക് ബച്ചൻ ചെയ്തത് നന്നായി എന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ആണ് സോഷ്യൽ മീഡിയയിൽ പലരും നൽകിയ മറുപടി.
ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരമാണ് ഐശ്വര്യ റായി. 2018 ൽ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തന്റെ പിതാവ് അമിതാഭ് ബച്ചനോടുള്ള താരതമ്യത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് അഭിഷേക് ബച്ചൻ. ലുഡോ ആണ് അഭിഷേകിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.