എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്ത്! വൈറലായി അഭിരാമിയുടെ വാക്കുകൾ!

അഭിരാമി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. ഗായികയായ അഭിരാമി സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷിന്റെ സഹോദരി കൂടിയാണ്. ഒരു മ്യൂസിക് ബാന്‍ഡും ഇരുവരും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇരുവരും ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥികളായിരുന്നു. അഭിരാമിക്ക് എതിരെ പലരും മോശമായ കമന്റുകള്‍ ബിഗ്‌ബോസില്‍ പങ്കെടുത്തപ്പോഴും പുറത്ത് വന്നതിന് ശേഷവും പങ്കുവെച്ചിരുന്നു. ബോഡി ഷെയ്മിങ്ങും താരം നേരിടേണ്ടി വന്നു. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്ന ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് അഭിരാമി. വേദനകളിലൂടെയെല്ലാം കടന്ന് പോയപ്പോഴും നല്ല വൃത്തിയുള്ള മനസ് സൂക്ഷിക്കാനായി പഠിപ്പിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിരാമി പറയുന്നു.

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളർത്തിയപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .. “ ഈ അച്ഛേം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന്. പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഇന്നെന്റെ അച്ചേട് പിറന്നാളാണ്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി. ഉമ്മ പി ആർ സുരേഷ്. നിങ്ങളൊരു ​ഗ്രേറ്റ് ഫാദറാണെന്നുമായിരുന്നു അഭിരാമിയുടെ കുറിപ്പ്.


നല്ല സ്നേഹമുള്ള മകൾ. അച്ഛനും അമ്മയും ഭൂമിയിലെ ദേവീ ദേവൻമാർ ആണ്. അവരെ പിണക്കരുത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവരെ കൈപിടിക്കുക. അവരെ കൈവിട്ടു നമ്മൾ മറ്റുള്ള ദൈവങ്ങളെ ആരാധിച്ചിട്ട് ഒരു കാര്യവുമില്ല. അവർ കാണപ്പെടുന്ന ദൈവങ്ങളാണ്. ദീർഘായുസ്സും ആരോഗ്യവും നേരുന്നു. അച്ഛന് എൻറെയും കുടുംബത്തിൻറെയും പിറന്നാൾ ആശംസകൾ. നിരവധിയാളുകളാണ് അഭിരാമിയുടെ പോസ്റ്റിന് താഴെയായി അച്ഛന് പിറന്നാളാശംസ അറിയിച്ചെത്തിയത്.

Related posts