ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അമ്മയാണ് അമൃത ! അഭിരാമിയുടെ വാക്കുകൾ കേട്ടോ!

അഭിരാമി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. ഗായികയായ അഭിരാമി സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷിന്റെ സഹോദരി കൂടിയാണ്. ഒരു മ്യൂസിക് ബാന്‍ഡും ഇരുവരും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇരുവരും ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥികളായിരുന്നു. കഴിഞ്ഞ ദിവസമാണ് അമൃതയുടെ അച്ഛനും പ്രശസ്ത ഓടക്കുഴൽ കലാകാരനുമായ പി.ആർ.സുരേഷ് അന്തരിച്ചത്. അമൃതയും അഭിരാമിയും ആണ് അച്ഛന്റെ ചടങ്ങുകൾ നടത്തിയത്. സുരേഷിന്റെ പ്രിയപ്പെട്ട ഓടക്കുഴൽ സമീപത്ത് വെച്ചാണ് അമൃതയും സഹോദരി അഭിരാമിയും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

ഇപ്പോളിതാ അമൃത ഏറ്റവും മികച്ച അമ്മയാണെന്ന് പറയുകയാണ് അഭിരാമി. പപ്പുവിനെ ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന പാട്ട് പാടാൻ പറഞ്ഞപ്പോഴാണ് അഭിരാമി അമൃത എന്ന അമ്മയെ കുറിച്ച് പറഞ്ഞത്. കണ്ണാം തുമ്പി പോരാമോ എന്ന ഗാനമായിരുന്നു അഭിരാമി പാടിയത്. ഇത് പാടിയത് എനിക്ക് പാപ്പുവുമായിട്ട് ഉള്ള കണക്ഷനേക്കാൾ ഏറെ അമൃത ചേച്ചിക്കും പാപ്പുവിനും ചേരുന്ന പാട്ട് ഇതാണെന്നായിരുന്നു അഭിരാമി പറഞ്ഞത്. അമൃത ചേച്ചി ഈ വാർത്തകളിൽ കാണുന്നത് പോലെ ഒന്നുമല്ല. ആൾ അടിപൊളിയാണ്. എന്നേക്കാൾ ഒക്കെ നൂറു നൂറു വട്ടം അടിപൊളി സ്ത്രീയും അമ്മയും ഒക്കെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അമ്മയാണ് അമൃത. പാട്ടു പാടി കൊടുക്കും എല്ലാം ചെയ്യും. അവർ രണ്ടുപേരും വളരെ ചില്ലാണ്. പാപ്പുവിന് എല്ലാം പറയാനുള്ള ഒരു സ്‌പേസ് കൊടുത്തിട്ടുണ്ട്. മുൻപ് പലപ്പോഴും അമൃത മകളെ കുറിച്ച് വാചാലയായിട്ടുണ്ട്.

താൻ എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖം പാപ്പുവിന്റേതാണെന്നാണ് അമൃത ഒരിക്കൽ പറഞ്ഞത്. ചെറിയ കാര്യമാണെങ്കിൽക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. മൂന്ന് അമ്മമാരുടെ കരുതലിലൂടെയായാണ് പാപ്പു വളർന്നത്. വ്യത്യസ്തമായ രീതിയിലുള്ള കരുതലും സ്‌നേഹവുമാണ് അവൾക്ക് ലഭിക്കുന്നത്. തെറ്റ് ചെയ്താൽ അമ്മൂമ്മ ചീത്ത പറയുമോയെന്ന പേടി അവൾക്കുണ്ട്. മകളാണ് ജീവിതത്തിൽ എല്ലാം. അവളുടെ അച്ഛനും അമ്മയുമാണ് ഞാൻ. സിംഗിൾ പേരന്റിങിന്റെ വെല്ലുവിളികളെല്ലാം നേരിടുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മകൾക്ക് നൽകിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. സമപ്രായക്കാരെപ്പോലെയാണ് അഭിയും പാപ്പുവും സംസാരിക്കാറുള്ളതെന്നുമാണ് അമൃത പറഞ്ഞിട്ടുള്ളത്.

Related posts