വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ട്. പക്ഷെ അതിന് പേടിയാണിപ്പോൾ! അഭിരാമി പറയുന്നു !

അഭിരാമി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. ഗായികയായ അഭിരാമി സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷിന്റെ സഹോദരി കൂടിയാണ്. ഒരു മ്യൂസിക് ബാന്‍ഡും ഇരുവരും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇരുവരും ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥികളായിരുന്നു. അഭിരാമിക്ക് എതിരെ പലരും മോശമായ കമന്റുകള്‍ ബിഗ്‌ബോസില്‍ പങ്കെടുത്തപ്പോഴും പുറത്ത് വന്നതിന് ശേഷവും പങ്കുവെച്ചിരുന്നു. ബോഡി ഷെയ്മിങ്ങും താരം നേരിടേണ്ടി വന്നു.

 

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് അഭിരാമി. വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും സോഷ്യൽമീഡിയ നോട്ടമിട്ടിരിക്കുന്ന ആളാണ് താനെന്നതിനാൽ വിവാഹം കഴിക്കും മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്നുമാണ് അഭിരാമി പറയുന്നത്. വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ട്. മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണിപ്പോൾ. കാരണം കല്യാണം കഴിച്ചാൽ പ്രശ്നം, ആ വിവാഹത്തിൽ ഹാപ്പി അല്ലെങ്കിൽ അതിൽ നിന്നും പുറത്തേക്ക് വരാൻ ഒരു ഡിസിഷൻ എടുത്താൽ പ്രശ്നം. കല്യാണം സക്സസ് ഫുള്ളായി കാണിച്ചില്ലെങ്കിൽ പ്രശ്നം അങ്ങനെയാണല്ലോ…. നമ്മളെക്കാൾ നാട്ടു​കാർക്കാണ് പ്രശ്നം. എന്നെ സോഷ്യൽമീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാൻ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോൾ കല്യാണം കഴിക്കണം.

അല്ലാതെ പ്ലാനൊന്നുമില്ല അത്രമാത്രം. ഞാൻ ബ്രേക്ക് എടുത്തിരിക്കുകയല്ല. മറ്റൊരു സംഭവത്തിന്റെ പുറകിലാണ് ഞാൻ. അഭിനയമായിരുന്നു എന്റെ ഡ്രീം കരിയർ. എനിക്ക് കഴിവില്ലാത്ത് കൊണ്ടാകാം, എന്റെ മുഖത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാകാം, എന്റെ അഭിനയം കൊള്ളാത്തത് കൊണ്ടാവാം, പേഴ്സണൽ പ്രശ്നങ്ങളും നിരവധി വന്നതുകൊണ്ട് അഭിനയം തുടങ്ങി അത് പിന്നീട് അവസാനിപ്പിച്ചയാളാണ് ഞാൻ. പിന്നെ അഭിനയിക്കുന്ന സമയത്ത് നിരവധി പാരകൾ കിട്ടിയിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്തിയത്. ഇപ്പോഴും അഭിനയം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ ആള് തന്നെയില്ല എനിക്ക്. പിന്നെ എങ്ങനെയാണ് വിവാഹം എന്നുണ്ടാകുമെന്ന് ഞാൻ പറയുക. ഞാൻ അഭിനയിച്ചിട്ടുള്ള ഷോർട്ട് ഫിലിമിന് അവാർഡൊക്കെ കിട്ടിയിട്ടുണ്ട്. എന്റെ ചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.

Related posts